എല്ലാ ദിവസവും ഇങ്ങനെ എന്നോട് നിലപാട് എന്താണ് എന്നു ചോദിക്കരുത്. യു.ഡി.എഫ് പ്രവേശനംതുറക്കാത്ത അധ്യായം. കേരള കോണ്‍ഗ്രസിനെ യു.ഡി.എഫ് ചവിട്ടി പുറത്താക്കിയെന്നും സംരക്ഷിച്ചതു പിണറായി വിജയനെന്നും ജോസ് കെ. മാണി

New Update
jose k mani kerala congress m

കോട്ടയം: എല്ലാ ദിവസവും ഇങ്ങനെ എന്നോട് നിലപാട് എന്താണ് എന്നു ചോദിക്കരുത്.. മുന്നണി മാറ്റം ചര്‍ച്ച ചെയ്തിട്ടില്ലെന്നു കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി.

Advertisment

യു.ഡി.എഫ് പ്രവേശനം തുറക്കാത്ത അധ്യായം. കരള കോണ്‍ഗ്രസിനെ യു.ഡി.എഫ് ചവിട്ടി പുറത്താക്കിയെന്നും സംരക്ഷിച്ചതു പിണറായി വിജയനെന്നും ജോസ് കെ. മാണി പറഞ്ഞു.

ഇറക്കിവിട്ട സ്ഥലത്തേക്ക് എങ്ങനെ പോകണമെന്നും ജോസ് കെ. മാണി ചോദിച്ചു. യു.ഡി.എഫ് പ്രവേശനം തുറക്കാത്ത അധ്യായമാണെന്നും ജോസ് കെ. മാണി വ്യക്തമാക്കി. യു.ഡി.എഫ് നേതാക്കളുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല.

അഞ്ചര വര്‍ഷക്കാലം മുമ്പാണു കേരളകോണ്‍ഗ്രസ് എം ഇടതുപക്ഷത്തിന്റെ ഭാഗമായത്. പ്രതിപക്ഷം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഭരണപക്ഷത്തിരുന്നു കേരള കോണ്‍ഗ്രസ് എമ്മിനു ചെയ്യാന്‍ കഴിഞ്ഞുവെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പില്‍ 13 സീറ്റ് ആവശ്യപ്പെടുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

അതിനപ്പുറത്തേക്ക് സീറ്റ് സംബന്ധിച്ച് എത്രമാത്രം കടക്കാനാകും എന്നതും ചര്‍ച്ച ചെയ്യുമെന്നു ജോസ് കെ. മാണി പറഞ്ഞു. കെ എം മാണിയുടെ ജന്മ ദിനമായ ജനുവരി 30 കാരുണ്യ ദിനമായി ആചരിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.

Advertisment