/sathyam/media/media_files/2026/01/29/jose-k-mani-kn-balagopal-2026-01-29-17-57-53.jpg)
കോട്ടയം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് ജനക്ഷേമത്തിന് ഊന്നൽ നൽകുന്ന മാതൃകാപരമായ ഒന്നാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി.
പ്ലസ് ടു വരെയുണ്ടായിരുന്ന സൗജന്യ വിദ്യാഭ്യാസം ബിരുദ തലം വരെ ഉയർത്തിയത് കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ സുവർണ്ണ ഏടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനിടയിലും ജനങ്ങൾക്ക് അധിക നികുതിഭാരം നൽകാതെ വയോജന പരിരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും മുൻഗണന നൽകിയ ബജറ്റ് എൽ.ഡി.എഫ് സർക്കാരിന്റെ വികസനത്തുടർച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശിക വികസന മേഖലയിൽ പാലാ കെ.എം. മാണി സ്മാരക ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിന് 25 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇതിൽ 20 കോടി രൂപ റേഡിയേഷൻ ഓങ്കോളജി ബ്ലോക്കിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കുമായാണ്.
ഈ കെട്ടിടം പൂർത്തിയാകുന്നതോടെ പെറ്റ് സി.റ്റി സ്കാനർ, എം.ആർ.ഐ സ്കാനിങ് ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ സാധാരണക്കാർക്ക് ലഭ്യമാകും. ഇതിനുപുറമെ ആശുപത്രി ചുറ്റുമതിൽ നിർമ്മാണത്തിന് 5 കോടി രൂപയും കെ.എം. മാണി ബൈപാസിന്റെ അവസാന ഘട്ടത്തിന് 5 കോടി രൂപയും അനുവദിച്ചു.
മീനച്ചിൽ റിവർ വാലി പദ്ധതി, അരുണാപുരം റഗുലേറ്റർ കം ബ്രിഡ്ജ് എന്നിവയ്ക്കും ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ വികസനത്തിനും ബജറ്റിൽ തുക നീക്കിവെച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us