/sathyam/media/media_files/2026/01/29/jose-k-mani-kn-balagopal-2026-01-29-17-57-53.jpg)
പാലാ: ജോസ് കെ.മാണിയുടെ ഇടപെടലില്‍ പാലായ്ക്ക് വീണ്ടും കൂടുതല്‍ ബജറ്റ് വിഹിതം അനുവദിച്ചു. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് ധനകാര്യ മന്ത്രി കെ.എം ബാലഗോപാല്‍ കൂടുതല്‍ തുക അനുവദിക്കുന്നതായി പ്രഖ്യാപിച്ചത്.
നിര്‍ദ്ദിഷ്ഠ പാലാ ഇന്‍ഫോസിറ്റിക്ക് 7 കോടി രൂപയും പാലാ ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് 6 കോടി രൂപയുമാണ് പുതിയതായി അനുവദിച്ചിരിക്കുന്നത്. പാലാ-വലവൂര്‍ ട്രിപ്പിള്‍ ഐ.ടി യോട് അനുബന്ധിച്ച് ഇന്‍ഫോസിറ്റി കൂടി സ്ഥാപിക്കുന്ന എന്നതാണ് ലക്ഷ്യമെന്ന് ജോസ് കെ.മാണി എം.പി അറിയിച്ചിരുന്നു.
ഇതിനായി ഐ ടി വകുപ്പ് സ്ഥലപരിശോധന നടത്തുകയും സമ്മതപത്രങ്ങള്‍ സ്വീകരിക്കുകയും റവന്യൂരേഖകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
പാലാ മുത്തോലി പുലിയന്നൂരില്‍ സ്ഥാപിക്കുന്ന ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റൂട്ടിന്റെ അവശേഷിക്കുന്ന പണികള്‍ക്കായിട്ടാണ് പുതുതായി തുക അനുവദിച്ചിരിക്കുന്നത്.
പാലായ്ക്കായി കുടുതല്‍ നവീന ജനപ്രിയ പദ്ധതികള്‍ നടപ്പാക്കുന്നതിന് ഇടപെടല്‍ നടത്തിയ ജോസ് കെ.മാണി എം.പിയെ ജയ്‌സണ്‍ മാന്തോട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ സംഘടനകളുടെ യോഗം അഭിനന്ദിച്ചു.
ഇനിയും പുതിയ പദ്ധതികള്‍ക്കായും മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരത്തിനുമായും ഇടപെടലുകള്‍ നടത്തി വരുന്നതായി ജോസ്.കെ.മാണി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us