റഷ്യൻ ആക്രമണം നടക്കുമ്പോൾ തനിക്ക് കീവിൽ നിന്നു സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്താൻ സാധിച്ചത് ജോസ് കെ. മാണി എം.പിയുടെ ഇടപെടലിലൂടെ. ജോസ് കെ. മാണിയെ കുറിച്ചുള്ള യുവ ഡോക്ടർ അദ്വൈതിൻ്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. ആ മനുഷ്യൻ കഴിഞ്ഞ കുറെ നാളുകളായി നേരിട്ടുകൊണ്ടിരിക്കുന്നത് എത്രമാത്രം വലിയ അധിക്ഷേപങ്ങളാണ്. രാഷ്ട്രീയമായ പോരാട്ടങ്ങൾ സ്വാഭാവികമാണ്, എന്നാൽ അത് ഒരാളുടെ സ്വകാര്യ ജീവിതത്തിലേക്കും കുടുംബത്തിലേക്കും പടരുന്നത് നീചമാണെന്നും യുവ ഡോക്ടർ

New Update
jose k mani mp

കോട്ടയം: കീവിൽ റഷ്യൻ മിസൈൽ ആക്രമണം നടക്കുമ്പോൾ തനിക്ക് സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്താൻ സാധിച്ചത് ജോസ് കെ. മാണി എം.പിയുടെ ഇടപെടലിലൂടെ.

Advertisment

ഇന്നു ജോസ് കെ. മാണി എന്ന മനുഷ്യൻ  നേരിട്ടുകൊണ്ടിരിക്കുന്നത് എത്രമാത്രം വലിയ അധിക്ഷേപങ്ങളാണ്. രാഷ്ട്രീയമായ പോരാട്ടങ്ങൾ സ്വാഭാവികമാണ്,


എന്നാൽ അത് ഒരാളുടെ സ്വകാര്യ ജീവിതത്തിലേക്കും കുടുംബത്തിലേക്കും പടരുന്നത് നീചമാണ്. ജോസ് കെ. മാണിയെ കുറിച്ചുള്ള യുവ ഡോ. അദ്വൈത് കൃഷ്ണൻ്റെ കുറിപ്പ് ശ്രദ്ധ നേടുന്നു.


താൻ ഇപ്പോൾ ഓങ്കോളജി പി.ജി. ഡോക്ടറായി യൂറോപ്പിൽ ജോലി ചെയ്യുന്നു. സ്വദേശം പാലാ മേലുകാവിനടുത്ത്. അതേ, കഥ പറയുമ്പോൾ സിനിമയിൽ കാണുന്ന അതേ ഗ്രാമം.

jose k mani pala-2

എന്റെ എം.ബി.ബി.എസ്. പഠനം യുക്രൈനിലായിരുന്നു. നിലവിൽ  ജോലി ചെയ്യുമ്പോൾ ഏറ്റവും നന്ദിയോടെ ഞാൻ ഓർക്കുന്ന വ്യക്തി ജോസ് കെ. മാണിയാണ്. 

എന്റെ ജീവിതം തന്നെ മാറ്റിമറിച്ചത് അദ്ദേഹത്തിന്റെ സന്ദർഭോചിതമായ ഇടപെടലാണ്. കീവിൽ റഷ്യൻ മിസൈൽ ആക്രമണം നടക്കുമ്പോൾ എനിക്ക് സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്താൻ സാധിച്ചത് ജോസ് കെ. മാണി എം.പിയുടെ ഇടപെടൽ മൂലമായിരുന്നു.


എംബസി പല തടസവാദങ്ങൾ പറഞ്ഞപ്പോഴും, നാട്ടിൽ നിന്ന് എം.പി. അന്നത്തെ വിദേശകാര്യ മന്ത്രി ഡോ. ജയശങ്കറുമായുള്ള തന്റെ വ്യക്തിപരമായ ബന്ധം ഉപയോഗിച്ച് വിദേശ മന്ത്രാലയത്തിൽ നടത്തിയ ശക്തമായ സമ്മർദ്ദം മൂലമാണ് എനിക്ക് മടങ്ങാൻ കഴിഞ്ഞത്. അദ്ദേഹത്തോടുള്ള എന്റെ കൃതജ്ഞത വാക്കുകൾക്ക് അപ്പുറമാണ്.


പാലായുടെ രാഷ്ട്രീയം അടുത്തറിയുന്ന ഏതൊരാൾക്കും ഇന്ന് മനസ്സിൽ ഒരു വലിയ വിങ്ങലുണ്ട്. അത് കേവലം കക്ഷിരാഷ്ട്രീയത്തിന്റെ പേരുള്ള തർക്കങ്ങളല്ല, മറിച്ച് ഒരു വ്യക്തിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും തകർക്കാൻ ലക്ഷ്യമിട്ട് നടക്കുന്ന ക്രൂരമായ വേട്ടയാടലുകൾ കാണുമ്പോഴുണ്ടാകുന്ന വേദനയാണ്.

ദൂരെയൊരിടത്തു നിന്ന് ഈ രാഷ്ട്രീയ നാടകങ്ങൾ വീക്ഷിക്കുന്ന ഒരാൾക്ക് പോലും മനസ്സിലാകും, ജോസ് കെ. മാണി എന്ന മനുഷ്യൻ കഴിഞ്ഞ കുറെ നാളുകളായി നേരിട്ടുകൊണ്ടിരിക്കുന്നത് എത്രമാത്രം വലിയ അധിക്ഷേപങ്ങളാണെന്ന്.

jose k mani-3

രാഷ്ട്രീയമായ പോരാട്ടങ്ങൾ സ്വാഭാവികമാണ്, എന്നാൽ അത് ഒരാളുടെ സ്വകാര്യ ജീവിതത്തിലേക്കും കുടുംബത്തിലേക്കും പടരുന്നത് എത്രമാത്രം നീചമാണ്?

മാരകമായ കാൻസർ എന്ന രോഗത്തോട് മല്ലിട്ട്, കീമോതെറാപ്പിയുടെ വേദനകൾ സഹിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്ന ഒരു സ്ത്രീയെ, അദ്ദേഹത്തിൻ്റെ ഭാര്യയെ ഏറ്റവും മോശമായ വാക്കുകൾ കൊണ്ട് പരസ്യമായി അധിക്ഷേപിക്കാൻ ചിലർക്ക് എങ്ങനെ സാധിക്കുന്നു?


തന്റെ പ്രിയപ്പെട്ടവൾ ഇത്രയേറെ അപമാനിക്കപ്പെടുമ്പോഴും, പ്രകോപനങ്ങൾക്ക് വഴങ്ങാതെ ജോസ് കെ. മാണി പുലർത്തുന്ന ആ മാന്യത അസാമാന്യമാണ്. 


ഇതിനോടൊക്കെ ഉള്ള അദ്ദേഹത്തിൻ്റെ പ്രതികരണമായി എനിക്ക് തോന്നിയത് പാലായിലെ  സർക്കാർ ജനറൽ ആശുപത്രിയിൽ വളർന്ന് കൊണ്ടിരിക്കുന്ന കാൻസർ സെൻ്റർ ആണ്. നാട്ടിൽ ഒരു ജനറൽ ആശുപത്രിയിലും ഇല്ലാത്ത സൗകര്യങ്ങളാണ് വളരെ വേഗത്തിൽ അവിടെ ഒരുക്കിയത്.

എം.പി ഫണ്ടിൻ്റെ നല്ലൊരു പങ്ക് ഇതിലേക്ക് മാറ്റി വെച്ചതിനു പുറമെ കേന്ദ്ര സർക്കാരിൻ്റെയും സംസ്ഥാന സർക്കാരിൻ്റെയും ഫണ്ടുകൾ കൊണ്ടുവരാനും സാധാരണക്കാർക്ക് പ്രാപ്യമായ ചികിത്സാ സൗകര്യം ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് നൽകാനും സാധിക്കുന്നതിന് അപ്പുറം നല്ലൊരു മറുപടി എന്താണ്.

jose k mani vijasana jadha

എത്ര ക്വാളിറ്റി ഉണ്ടെങ്കിലാണ് ഒരു വ്യക്തിത്വത്തിന് ഇത്ര നിശബ്ദവും എന്നാൽ ശക്തവുമായ മറുപടി നൽകാൻ സാധിക്കുക എന്നത് എന്നെ അത്ഭുതപ്പെടുത്തിയ കാര്യമാണ്.

എൻ്റെ അച്ഛൻ പറയുന്നത് ഇത് അദ്ദേഹത്തിൻ്റെ പാരമ്പര്യമാണ് എന്നാണ്. കുടുംബപരമായി ഞങ്ങൾ ഹൈന്ദവ വിശ്വാസികൾ ആണെങ്കിലും,

ഞാൻ പൊതുവിൽ അത്ര വിശ്വാസി അല്ലെങ്കിലും എൻ്റെ അച്ഛൻ ശ്രദ്ധിച്ചിരുന്ന ഒരു കാര്യമാണ് കെഎം മാണിയുടെ എത്ര വലിയ ഉത്തരവാദിത്തങ്ങൾക്കിടയിലും ദൈവത്തെ ചേർത്തുപിടിക്കുന്ന ആ ശീലം. 

jose k mani km mani

രാവിലെ പള്ളിയിൽ പോയി വിശുദ്ധ കുർബാനയിൽ പങ്കുചേരാതെ തന്റെ ജീവിതത്തിലെ ഒരു ബജറ്റ് പോലും നിയമസഭയിൽ അവതരിപ്പിച്ചിട്ടില്ലാത്ത കെ.എം. മാണി സാറിന്റെ ആ ഉറച്ച വിശ്വാസമാണ് ഇന്ന് ജോസ് കെ. മാണിയുടെയും നിശബ്ദമായ കരുത്ത് എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നുണ്ട്.


പ്രതിസന്ധികളിലും അധിക്ഷേപങ്ങളിലും തളരാതെ, എല്ലാം ദൈവത്തിൽ സമർപ്പിച്ച് മുന്നോട്ട് നീങ്ങാൻ അദ്ദേഹത്തിന് സാധിക്കുന്നത് ആ ഒരു വലിയ പൈതൃകം ഉള്ളതുകൊണ്ടായിരിക്കണം.


മനുഷ്യർ എത്രയൊക്കെ ചതിക്കുഴികൾ ഒരുക്കിയാലും, അർഹതപ്പെട്ട നീതി ചിലപ്പോൾ വൈകിയാലും അത് തേടിയെത്തുക തന്നെ ചെയ്യും.

ഇത്രയേറെ ക്രൂരമായ പരീക്ഷണങ്ങളിലൂടെയും വേട്ടയാടലിലൂടെയും കടന്നുപോയ ആ കുടുംബത്തിന് മേൽ ഒരു വലിയ അനുഗ്രഹമുണ്ട്. നിഷ്കളങ്കമായ പ്രാർത്ഥനകളും സഹനങ്ങളും ഒരിക്കലും വെറുതെയാവില്ല.

jose k mani

എല്ലാ അധിക്ഷേപങ്ങൾക്കും മുറിവുകൾക്കും മറുപടിയായി, ഇക്കുറി ദൈവത്തിന്റെ വലിയൊരു കൈയൊപ്പ് അദ്ദേഹത്തിന്റെ വിജയത്തിലുണ്ടാകും.

സത്യസന്ധമായി അധ്വാനിക്കുന്നവരെയും മാന്യത കൈവിടാത്തവരെയും ദൈവം ഒരിക്കലും തനിച്ചാക്കില്ല എന്നതിന്റെ തെളിവായിരിക്കും വരാനിരിക്കുന്ന കാലം. തീർച്ചയായും, ആ ദൈവാനുഗ്രഹം ഇക്കുറി അദ്ദേഹത്തെ വിജയതീരത്ത് എത്തിക്കുമെന്നും  അദ്വൈത് കൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

Advertisment