Advertisment

ദീര്‍ഘനാളായി പരിശീലനം; മത്സരത്തീയതി പ്രഖ്യാപനം അനന്തമായി നീളുന്നത് മൂലം സാമ്പത്തിക പ്രയാസം നേരിട്ട് ക്ലബുകള്‍ ! നെഹ്‌റു ട്രോഫി വള്ളംകളി ഓണത്തിനോട് അനുബന്ധിച്ച് നടത്തണമെന്ന്‌ ജോസ് കെ. മാണി എം.പി

ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളിയുടെയും  മറ്റ് വള്ളംകളികളുടെയും തീയതി എത്രയും വേഗം പ്രഖ്യാപിച്ച് നടത്തണമെന്ന് ജോസ് കെ. മാണി

New Update
jose k mani fund

കോട്ടയം: വയനാട് ദുരന്തം വളരെ ഏറെ പ്രയാസമുണ്ടാക്കുന്നതാണെങ്കിലും ദീർഘനാളെത്തെ പരിശീലനവും അതിലൂടെ ഉണ്ടായ സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് മാറ്റിവച്ച ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളിയുടെയും  മറ്റ് വള്ളംകളികളുടെയും തീയതി എത്രയും വേഗം പ്രഖ്യാപിച്ച് നടത്തണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. ഇവ നടത്തുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം എത്രയും വേഗം നൽകണമെന്നും സംസ്ഥാന സർക്കാരിനോട് ജോസ് കെ മാണി ആവശ്യപ്പെട്ടു.

Advertisment

ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളിക്കായി കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ നൂറ് കണക്കിന് ആളുകൾ പരിശീലനം തുടങ്ങിയിട്ട് മാസങ്ങളായി. തൊഴിലുപോലും ഉപേക്ഷിച്ച് പരിശീലനം നടത്തിയ തൊഴിലാളികൾക്കും ബോട്ട് ക്ലബുകള്‍ക്കും വള്ളം ഉടമകൾക്കും മത്സരത്തീയതി  നിശ്ചയിക്കാതെ അനന്തമായി നീളുന്നത് വലിയ തോതിൽ സാമ്പത്തികമായ പ്രയാസം ഉണ്ടാക്കിയിരിക്കുകയാണ്.

ഓണസമയത്ത് വള്ളംകളി ഉൾപ്പെടെയുള്ള വിവധ കായിക മേളകൾ കാണുവാൻ കേരളത്തിൽ എത്തുന്ന തദ്ദേശീയരും വിദേശീയരും അടക്കമുള്ള വിനോദ സഞ്ചാരികൾക്ക് വള്ളംകളി കാണുവാൻ സാധിക്കുന്ന വിധത്തിൽ എത്രയും വേഗം തീയതി നിശ്ചയിച്ച് മൽസരം നടത്തണമെന്നും ജോസ് കെ മാണി ആവശ്യമുന്നയിച്ചു.

Advertisment