/sathyam/media/media_files/2026/02/06/jose-k-mani-3-2026-02-06-17-06-05.jpg)
തിരുവനന്തപുരം: പിജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസ് വിഭാഗത്തെ എൽഡിഎഫിലേക്ക് ക്ഷണിച്ച് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ചെയർമാൻ ജോസ് കെ. മാണി.
ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് രക്തത്തിന്‍റെ ഭാഗമാണെന്നും അവർക്ക് സംരക്ഷണം നൽകുമെന്നും ജോസ് കെ. മാണി പറഞ്ഞു. ജോസ് കെ മാണിയുടെ നിലപാട് കോൺഗ്രസിൽ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.
അവർക്ക് കോൺഗ്രസിനൊപ്പം യുഡിഎഫിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ കൂടെ നിൽക്കും. മുൻപും ക്ഷണിച്ചിട്ടുണ്ട്. എല്ലാം അവരുടെ തീരുമാനമാണ്. അവിടെ നിൽക്കുമ്പോൾ സൂക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളും വേണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം.
എന്നാൽ രണ്ടു സീറ്റിൽ മാത്രമാണ് വിജയസാധ്യതയെന്നും പരാജയ സാധ്യതയുള്ള സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കണമെന്നുമുള്ള നിലപാടിലാണ് യുഡിഎഫ് നേതൃത്വം.
ഈ സാഹചര്യത്തിലാണ് ജോസ് കെ മാണിയുടെ നീക്കം കോൺഗ്രസിൽ അമ്പരപ്പ് സൃഷ്ട്ടിക്കുന്നത്. സീറ്റ് വിഭജനത്തെ ചൊല്ലി ഇടഞ്ഞാൽ ജോസഫിനും കൂട്ടർക്കും ജോസ് കെ മാണിയുടെ ക്ഷണം പിടിവള്ളിയാക്കാൻ കഴിയും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us