/sathyam/media/media_files/2025/11/20/jose-k-mani-kerala-congress-m-2025-11-20-20-21-35.jpg)
കോട്ടയം: 'ഞാൻ വിശ്വാസം വഴി നയിക്കപ്പെട്ട് പൂർവ്വികരുടെ ശക്തിയിൽ ഉറച്ചുനിന്ന്, എന്റെ ജനങ്ങളെ എല്ലാ ദുഷ്ടശക്തികളിൽ നിന്നും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധനായി തന്നെ ഇവിടെ തുടങ്ങുന്നു'... പുതുവർഷത്തിൽ ദേവാലയം സന്ദർശിച്ച ശേഷം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു ജോസ് കെ. മാണി എം.പി. നിയമസഭാ പോരിനു കേരളാ കോൺഗ്രസ് (എം) തയാറടുക്കുന്നതിനിടെയാണ് പുതുവർഷത്തിൽ ജോസ് കെ. മാണി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
എൽ.ഡി.എഫ് ഫെബ്രുവരി 1 മുതൽ ആരംഭിക്കുന്ന മേഖലാ ജാഥകളിൽ മധ്യമേഖലാ ജാഥ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയാണ് നയിക്കുന്നത്. ഇടതുപക്ഷത്ത് എത്തിയശേഷം ജോസ് കെ.മാണിക്ക് മുന്നണിയുടെ ഒരു ജാഥ നയിക്കാൻ അവസരം ലഭിക്കുന്നത് ആദ്യമാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ട്രെൻഡ് എതിരായിരുന്നിട്ടും കേരളാ കോൺഗ്രസ് (എം) ശക്തമായ പ്രകടനം നടത്തിയിരുന്നു. സ്വതന്ത്രരെ കൂട്ടുപിടിച്ച് യു.ഡി.എഫ് ജനവിധി അട്ടിമറിച്ചെങ്കിലും പാലായ്ക്കു ചുറ്റുമുള്ള പഞ്ചായത്തുകളിൽ കേരളാ കോൺഗ്രസ് (എം) അധികാരത്തിൽ വന്നു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു കേരളാ കോൺഗ്രസ് തയാറെടുക്കുന്നു എന്ന സൂചനയാണ് പോസ്റ്റിൽ ഉള്ളതെന്നു കരുതുന്നവരും ഏറെയാണ്.
ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, നിയമസഭാ മണ്ഡലങ്ങൾ നിലനിർത്തുന്നതിനൊപ്പം നഷ്ടപ്പെട്ട പാലാ, കടുത്തുരുത്തി മണ്ഡലങ്ങൾ തിരിച്ചു പിടിക്കാനും കേരളാ കോൺഗ്രസ് (എം) ലക്ഷ്യമിടുന്നുണ്ട്. പാലായിൽ ജോസ് കെ. മാണി തന്നെ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us