പാലാ തിരിച്ചു പിടിക്കും. അതില്‍ ഒരു സംശയവുമില്ല. പാലാ നമ്മുടെ സ്വന്തം സ്ഥലമല്ലേ, വിട്ടോടേണ്ട സ്ഥലമൊന്നുമല്ലല്ലോയെന്നു ജോസ് കെ. മാണി. പാലാ മാത്രമല്ല കടുത്തുരുത്തിയും ചാലക്കുടിയും പെരുമ്പാവൂരുമെല്ലാം തിരിച്ചു പിടിക്കും

New Update
jose k mani kerala congress m

കോട്ടയം: പാലാ തിരിച്ചു പിടിക്കും. അതില്‍ ഒരു സംശയവുമില്ല. പാലായും കടുത്തുരുത്തിയും ചാലക്കുടിയും പെരുമ്പാവൂരുമെല്ലാം തിരിച്ചു പിടിക്കും. സ്ഥാനര്‍ഥിയെ പാര്‍ട്ടി തീരുമാനിക്കും.

Advertisment

പാലാ നമ്മുടെ സ്വന്തം സ്ഥലമല്ലേ, വിട്ടോടേണ്ട സ്ഥലമൊന്നുമല്ലല്ലോയെന്നു കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി. കോട്ടയം പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


രണ്ടില, ചിഹ്നമായി ഞങ്ങള്‍ കാണുന്നല്ല. മറിച്ചു കെ.എം മാണിയുടെ പ്രതീകമായാണു രണ്ടിലയെ ഞങ്ങള്‍ കാണുന്നത്.


അന്നും ഇന്നും എന്നും കേരളാ കോണ്‍ഗ്രസിലേക്കു വരുന്ന ആരെയും കൈനീട്ടി സ്വീകരിച്ചിട്ടേയുള്ളൂ. ഒറ്റക്കാര്യം പറയാം, ഇപ്പോള്‍ രണ്ടിലയെ എതിര്‍ത്തു പറയുന്നവര്‍ക്കൊക്കെ ശ്വാസം നിലച്ചപ്പോള്‍ അവര്‍ക്കു ശ്വാസം കൊടുത്തതു രണ്ടിലയുടെ തണലാണ്. ആ രണ്ടില എവര്‍ഗ്രീനായി തന്നെ നില്‍ക്കും.

കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റിലാണു പാര്‍ട്ടി മത്സരിക്കുന്നത്. 1200 സീറ്റുകള്‍ സ്വതന്ത്രരുള്‍പ്പെടെ കേരളാ കോണ്‍ഗ്രസ് എമ്മിനു കിട്ടി. കഴിഞ്ഞ തവണ ആയിരത്തില്‍ താഴെയായിരുന്നു ഇത്.

jose k mani mp

കോട്ടയം ജില്ലയില്‍ തന്നെ 470 സീറ്റുകളോളം കേരളാ കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ട്. യു.ഡി.എഫിലായിരുന്നപ്പോള്‍ സീറ്റു ലഭിക്കുമ്പോള്‍ അതിന്റെ കൂടെ റിബല്‍ സ്ഥാനാര്‍ഥി കൂടെ വന്നു ചേരാറുണ്ട്.


കേരളാ കോണ്‍ഗ്രസ് (എം) ഒരു മുന്നണി സംവിധാനത്തില്‍ വന്നതിനു ശേഷം ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്ന ഒരു തെരഞ്ഞെടുപ്പാണ് 2025ലേത്. സീറ്റുകളുടെ കാര്യത്തില്‍ റിക്കാര്‍ഡിട്ട് കേരളാ കോണ്‍ഗ്രസ് എം എല്ലാ സ്ഥലങ്ങളിലും എ പ്ലസോടെ വിജയിക്കും. 


തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സമ്പൂര്‍ണ വിജയം നേടും.. കൂടുതല്‍ ഇടത്ത് അധികാരത്തില്‍ വരും. വിജയത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) നിര്‍ണയകമായ പങ്കുവഹിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുവടുവെപ്പുകൂടെയാണു തദ്ദേശ തെരഞ്ഞെടുപ്പ്. മൂന്നാം തവണയും എല്‍.ഡി.എഫ് വരണമെന്ന ജനവികാരം രൂപപ്പെടുന്ന തെരഞ്ഞെടുപ്പ് കൂടിയാകും ഇത്. 

സര്‍ക്കാരുമായ ബന്ധപ്പെട്ട് അഞ്ചു വര്‍ഷം ചെയ്ത ജനക്ഷേമ പദ്ധതികള്‍, മുന്നണിയുടെ കെട്ടുറപ്പ്, സ്ഥാനാര്‍ഥികളുടെ മികവ് എന്നിവ എല്‍.ഡി.എഫിനു നേട്ടമാകും. ഏറ്റവും ആദ്യം തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കേരളാ കോണ്‍ഗ്രസിനു സാധിച്ചു.


തകര്‍ച്ചയിലേക്കാണു യു.ഡി.എഫ് സംവിധാനം പോകുന്നത്. യു.ഡി.എഫ് സ്ഥാനര്‍ഥിക്ക് എതിരായി നല്‍ക്കുന്നതു ജോസഫ് ഗ്രൂപ്പാണ്.


പലയിടത്തും യു.ഡി.എഫ് എന്ന മുന്നണിയുടെ സ്ഥാനാര്‍ഥികളെ നമുക്കു കാണാന്‍ കഴിയുന്നില്ല. തീവ്ര വര്‍ഗീയ കക്ഷികളുമായുള്ള കൂട്ടുകെട്ട് യു.ഡി.എഫില്‍ കാണാന്‍ സാധിക്കും. മതേതരം കാത്തു സൂക്ഷിക്കുന്ന യു.ഡി.എഫിലെ പല നേതാക്കളും നിരാശരാണ്.

cpi kerala congress m

ഇന്നു കേരളാ കോണ്‍ഗ്രസിലേക്കു നിരവധിയാളുകള്‍ വന്നു ചേരുന്നുണ്ട്. യു.ഡി.എഫില്‍ സെല്‍ഫ് ഡിക്ലയറായി പോയി പല സീറ്റിലും മത്സരിക്കുന്നു.

ഇതെല്ലാം യു.ഡി.എഫില്‍ മറ്റുള്ളവര്‍ക്ക് ആശയക്കുഴപ്പവും മാനസിക പ്രശ്‌നവും ഉണ്ടാക്കിയിട്ടുണ്ട്. ഇവര്‍ കേരളാ കോണ്‍ഗ്രസ് എമ്മിലേക്ക് എത്തുന്നു. അവരെ സ്വീകരിക്കുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല.

ശബരിമലയില്‍ ആരാണോ കുറ്റക്കാര്‍, അവരെ പാര്‍ട്ടിനോക്കാതെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. ഒരാളെ പോലും വെറുതേ വിടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

Advertisment