Advertisment

സി.പി.എമ്മിന്റെ അവസരവാദരാഷ്ട്രീയം ഉപതെരഞ്ഞെടുപ്പു വിളിച്ചുവരുത്തി:ജോസഫ്  വാഴയ്ക്കന്‍

സി.പി.എമ്മിനെ അധികാരരാഷ്ട്രീയം അടിമുടി മത്തുപിടിപ്പിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കന്‍.

New Update
joseph

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പ് കെ. പി. സി. സി. രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴക്കന്‍ ഉദ്ഘാടനം ചെയ്യുന്നു.

കഞ്ഞിക്കുഴി: സി.പി.എമ്മിനെ അധികാരരാഷ്ട്രീയം അടിമുടി മത്തുപിടിപ്പിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കന്‍. കഞ്ഞിക്കുഴി ഡിവിഷനില്‍ നിന്നും ഇടുക്കി ബ്ലോക്കുപഞ്ചായത്തിലേക്ക് ജനവിധി തേടുന്ന സാന്ദ്രമോള്‍ ജിന്നിയുടെ തെരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം അപ്പൂസ് ഹാളില്‍ നടന്ന യു.ഡി.എഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജോസഫ് വാഴയ്ക്കന്‍.

Advertisment

പദവിയും സമ്പത്തും നല്കി പ്രലോഭിപ്പിച്ച് ജനപ്രതിനിധികളെ കൂറുമാറ്റിക്കുന്നത് നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും കഞ്ഞിക്കുഴിയിയിലെ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരിക്കെ കോണ്‍ഗ്രസില്‍ നിന്നും സി.പി.എം ലേയ്ക്ക് കൂറുമാറിയ രാജി ചന്ദ്രനെ ഹൈക്കോടതി അയോഗ്യയാക്കിയതാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കാലാവധി തീരുവാന്‍ ചുരുങ്ങിയ കാലയളവുമാത്രമുള്ളപ്പോള്‍ ഈ ഉപതെരഞ്ഞെടുപ്പിന് കാരണമായി മാറിയതെന്നും അതിന്റെ ഉത്തരവാദിത്ത്വം സി.പി.എം. നു മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

യു.ഡി.എഫില്‍ നിന്നും ഇടതുപക്ഷത്തേയ്ക്ക് കൂറുമാറിയ വാത്തിക്കൂടി, കുടയത്തൂര്‍, തൊടുപുഴ, കരിമണ്ണൂര്‍, രാമ പുരം ഉള്‍പ്പെടെയുള്ള ചില സ്ഥാപനങ്ങള്‍ മാത്രമാണെന്നും പി.എ.സി. അംഗം വ്യക്തമാക്കി.  കാലുമാറ്റിയും, വാടകയ്‌ക്കെടുത്തും സ്ഥാനാര്‍ത്ഥിയെ നിറുത്തുന്ന പണി പാലക്കാട്ടെ ഫലംകണ്ടെങ്കിലും നിറുത്തി കൂടെയെന്നും അദ്ദേഹം ചോദിച്ചു. 

സി.പി.എം നേതാക്കളായിരുന്ന പി.എ. നവാസ്, ഷാജി വാഴക്കാല ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍ നിന്നു രാജിവച്ചു കോണ്‍ഗ്രസില്‍ ചേര്‍ന്ന ബാബുരാജ്, ത്യാഗരാജന്‍, സാവിത്രി സതീശന്‍ എന്നിവര്‍ക്കു കോണ്‍ഗ്രസ് അംഗത്വം നല്കി അദ്ദേഹം സ്വീകരിച്ചു.

യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ജോബി ചാലില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നേതാക്കളായ ജോയി വെട്ടിക്കുഴി, എം.ജെ. ജേക്കബ്ബ്, എം.എന്‍. ഗോപി, എ.പി.ഉസ്മാന്‍, നോബിള്‍ ജോസഫ്, ആഗസ്തി അഴകത്ത്, വിജയകുമാര്‍ മറ്റക്കര, ജെയ്‌സണ്‍ കെ.ആന്റണി, അനീഷ് ജോര്‍ജ്, ജോയി കൊച്ചു കരോട്ട്,പി.ഡി. ശോശാമ്മ, ജോസ് മോടിക്കപ്പുത്തന്‍പുര,ആന്‍സി തോമസ്.അഡ്വ: എബി തോമസ്, വര്‍ഗീസ് സക്കറിയ, പി.കെ. മോഹന്‍ദാസ്, അപ്പച്ചന്‍ ഏറത്ത്, സിബിച്ചന്‍ മനയ്ക്കല്‍, അനിഷ് ചേനക്കര,സോയിമോന്‍ സണ്ണി, തുടങ്ങിയവര്‍ പ്രസംഗിച്ചു. കഞ്ഞിക്കുഴി ടൗണില്‍ നടത്തിയ റോഡ് ഷോയ്ക്ക് രാജേശ്വരി രാജന്‍, ബിനോയി വര്‍ക്കി, ടോമി താണോലി, സുകുമാരന്‍ കുന്നുംപുറം, മാത്യു തായങ്കരി, ഐസന്‍ ജിത്ത്, അനിറ്റ് ജോഷി, തുടങ്ങിയവര്‍ നേതൃത്ത്വം നല്കി.

 

Advertisment