/sathyam/media/media_files/2026/02/10/sreeja-shyam-2026-02-10-23-35-51.jpg)
കൊച്ചി: മലയാളത്തിലെ പുതിയ വാർത്താ ചാനലായ ബിഗ് ടിവിയുടെ വരവോടെ ഉണ്ടായ മാധ്യമ പ്രവർത്തകരുടെ കൂടുമാറ്റത്തിനിടെ പുതിയ ടിസ്റ്റ്.
ന്യൂസ് 18 കേരളത്തിൽ നിന്ന് ന്യൂസ് മലയാളം 24x7 ചാനലിലേക്ക് പോകാനിറങ്ങിയ അവതാരക ശ്രീജ ശ്യാം അവസാന നിമിഷം മാതൃഭൂമി ന്യൂസിലേക്ക് പോയതാണ് ടിസ്റ്റ്.
ന്യൂസ് 18 കേരളത്തിലെ ശ്രീജയുടെ ശമ്പളം നിലവിലുളള ജീവനക്കാരുടെ സാലറി സ്കെയിലിനെക്കാൾ കടന്നതാണെങ്കിലും ലക്ഷ്മി പത്മയും മറ്റും പോയ ഒഴിവ് നികത്താനാണ് അവരെ എടുക്കാൻ ന്യൂസ് മലയാളം തീരുമാനിച്ചത്.
ന്യൂസ് 18 കേരളത്തിൽ 1.35ലക്ഷം രൂപ ലഭിച്ചുകൊണ്ടിരുന്ന ശ്രീജക്ക്, പതിനയ്യായിരം രൂപ അധികം കൊടുത്താണ് ന്യൂസ് മലയാളത്തിലേക്ക് കൊണ്ടുവരാൻ മാനേജുമെൻറ് ധാരണയിലെത്തിയത്.
/sathyam/media/post_attachments/view/acePublic/alias/contentid/1lqzw6kvbicrxzevlxl/0/sreeja-271619.webp?f=3%3A2&q=0.75&w=900)
ന്യൂസ് മലയാളത്തിൻെറ ഓഫർലെറ്റർ സ്വീകരിച്ച ശ്രീജ ന്യൂസ് 18കേരളത്തിൽ രാജിയും സമർപ്പിച്ചിരുന്നു. കുടുംബം തിരുവനന്തപുരത്ത് ആയതിനാൽ തലസ്ഥാനം വിടാൻ ശ്രീജക്ക് മടിയുണ്ടായിരുന്നു.
തിരുവനന്തപുരത്ത് തന്നെ ന്യൂസ് ഡസ്ക് ഉളള സ്ഥാപനം എന്നനിലയിലാണ് മാതൃഭൂമി ന്യൂസിൽ സാധ്യതയുണ്ടോയെന്ന് ആരാഞ്ഞത്.
മാതൃഭൂമി സാഹിത്യോത്സവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന മാനേജിങ്ങ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാറിനെ നേരിട്ടുകണ്ട ശ്രീജ, ചാനലിലേക്ക് തിരിച്ചുവരാൻ സാധ്യതയുണ്ടോയെന്ന് തിരക്കി.
ചാനൽ വിട്ട് മറ്റൊരു ചാനലിൽ പോയവരെ അപൂർവമായി മാത്രം തിരിച്ച് എടുത്തിട്ടുളള ചരിത്രമുളള മാതൃഭൂമി ന്യൂസ് അത്തരം പിടിവാശികളെല്ലാം മാറ്റിവെച്ച് ശ്രീജയെ തിരിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
/sathyam/media/post_attachments/thecue/2020-08/3fe45690-fda7-4af6-a562-c020336fda0f/sr-398530.jpg?rect=0%2C0%2C960%2C540&w=480&auto=format%2Ccompress&fit=max)
മാനേജിങ്ങ് ഡയറക്ടറെ നേരിട്ട് സമീപീച്ചതോടെയാണ് മറ്റൊരു ചാനലിൽ പോയയാളെ തിരിച്ചെടുക്കില്ലെന്ന തീരുമാനം മാറ്റിയെഴുതിയത്.
പ്രധാന അവതാരക മാതുസജി ചാനൽ വിട്ട ക്ഷീണത്തിൽ നിന്നിരുന്ന മാതൃഭൂമി ന്യൂസിന് ഇത്തരം വിട്ടുവീഴ്ചകളില്ലാതെ ചാനൽ മത്സരത്തിൽ പിടിച്ചുനിൽക്കാനാകില്ല എന്നതും പോയവരെ തിരിച്ചെടുക്കില്ലെന്ന ശാഠ്യം മാറ്റാാൻ പ്രേരണയായി.
ന്യൂസ് 18 കേരളത്തിലെ ശമ്പളം ലഭിച്ചെങ്കിലും അതേ പോസ്റ്റ് ശ്രീജക്ക് മാതൃഭൂമി ന്യൂസിൽ ലഭിച്ചിട്ടില്ല. നിലവിലുളള സാലറി സ്ട്രക്ചർ അട്ടിമറിച്ചും ശ്രീജയെ ചാനലിൽ എത്തിക്കാൻ ശ്രമിച്ച ന്യൂസ് മലയാളത്തിന് ഈ തിരുമാനം കനത്ത അടിയായി.
ശമ്പള പ്രശ്നത്തിൽ ഒരു ഘട്ടത്തിൽ വേണ്ടെന്ന് വെച്ച നിയമനം പിന്നീട് ശ്രീജയുടെ ഉപാധികൾ അംഗീകരിച്ചുകൊണ്ട് തീരുമാനിച്ചതിന് ശേഷമുളള പിന്മാറ്റം ന്യൂസ് മലയാളം എഡിറ്റോറിയൽ ടീമിന് വലിയ നാണക്കേടുമായി.
ന്യൂസ് 18 കേരളത്തിൽ കൺസൾട്ടിങ്ങ് എഡിറ്റർ ലീൻ ബി.ജെസ്മസിൻെറ അനാവശ്യ ഇടപെടലുകളിൽ മടുത്താണ് ശ്രീജാ ശ്യാം അവിടെ നിന്ന് രാജിവെച്ചത്. ചാനലുകൾക്ക് വേണ്ടി പ്രോഗ്രാം ചെയ്ത് മാത്രം പരിചയമുളള ലീൻ ബി.ജെസ്മസിന് ദൈനംദിന വാർത്താ ഇടപെടലുകളിൽ കാര്യമായ പ്രാവീണ്യമില്ല.
/sathyam/media/post_attachments/ytc/AIdro_noEGYn5NGuAElTdnJcp3vAZJYN5bM9ZDjFa7OfVxq2xw=s900-c-k-c0x00ffffff-no-rj-419362.jpeg)
എങ്കിലും വാർത്തകൾ കൈകാര്യം ചെയ്യുന്നതിലും മറ്റും ദുർ വാശിയോടെ ഇടപെടുന്നതാണ് ലീൻ ബി.ജെസ്മസിൻെറ ശൈലി. ഇതിൽ സഹികെട്ട് ശ്രീജ അടക്കം അഞ്ചോളം വനിത മാധ്യമ പ്രവർത്തകരാണ് ന്യൂസ് 18 വിട്ടത്.
ചാനലിലെ മിഡിൽ ലെവിലിലുണ്ടായിരുന്ന ഒരാൾക്ക് അസോസിയേറ്റ് എഡിറ്ററായി പ്രൊമോഷൻ നൽകിയതും ജീവനക്കാർ ലീനിന് എതിരാകാൻ കാരണമായിട്ടുണ്ട്.
എത്താമെന്ന് ഉറപ്പിച്ച ശ്രീജ ശ്യാം പിന്മാറിയതിലൂടെ ന്യൂസ് മലയാളം ചാനലിന് സംഭവിച്ചതിന് സമാനമായ നാണക്കേട് ട്വൻറി ഫോറിനും സംഭവിച്ചിട്ടുണ്ട്.
ന്യൂസ് 18 കേരളത്തിൽ നിന്ന് ഒരാഴ്ച മുൻപ് മാത്രം ചാനലിലെത്തിയ ചീഫ് സബ് എഡിറ്റർ, ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് ഓഫർ ലഭിച്ചപ്പോൾ രാജി വെച്ച് പോയതാണ് ട്വൻറി ഫോർ ന്യൂസിന് ക്ഷീണമായത്.
മിഡിൽ ലെവലിൽ ഉണ്ടായ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി ഏഷ്യാനെറ്റും ഇതര ചാനലുകളിലെ ജൂനിയർ ലെവലിലുളള മാധ്യമ പ്രവർത്തകരെ റിക്രൂട്ട് ചെയ്യുകയാണ്.
മലയാളത്തിലെ പുതിയ വാർത്താ ചാനലായ ബിഗ് ടിവി 24x7 ഒരാഴ്ച്ചക്കുളളിൽ പ്രേക്ഷകരിലെത്തും. ആദ്യം ഹൈദരാബാദിൽ നിന്നായിരിക്കും ബിഗ് ടിവിയുടെ സംപ്രേഷണം.
/filters:format(webp)/sathyam/media/media_files/2026/02/01/big-tv-2026-02-01-19-21-55.jpg)
ആലപ്പുഴയിലും കൊച്ചിയിലുമായി നടന്ന ഗ്രൂമിങ്ങ് സെഷന് ശേഷം ന്യൂസ് ഡസ്കിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരെല്ലാം ഇന്ന് ഹൈദരാബാദിലെത്തി.
ചാനലിൻെറ ഫൌണ്ടർ ചെയർമാൻ അനിൽ അയിരൂരും ചീഫ് എഡിറ്റർ സുജയ പാർവതിയും ന്യൂസ് ഡയറക്ടർ വേണു ബാലകൃഷ്ണനും എല്ലാം ട്രെയിൻ മാർഗമാണ് ഹൈദരാബാദിലെത്തിയത്.
ഇപ്പോൾ ഒരു മാസം ഹൈദരാബാദിൽ നിന്ന് സംപ്രേഷണം നടത്താനാണ് തീരുമാനം. എറണാകുളം മരടിൽ വാടകയ്ക്കെടുത്ത ഫ്ളോറിൽ സ്റ്റുഡിയോയുടെയും ന്യൂസ് ഡസ്കിൻെറയും നിർമ്മാണ ജോലികൾ പൂർത്തിയാകുന്ന മുറയ്കാകും കേരളത്തിലേക്കുളള തിരിച്ചുവരവ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us