മുന്നണി വിപുലീകരിക്കണം എന്ന് വിഡി സതീശന്‍ പറയുന്നതു കേരളാ കോണ്‍ഗ്രസ് മാണി, ആര്‍ജെഡി എന്നിവയെ ലക്ഷ്യം വെച്ചാണ് എന്നു വ്യക്തം. അവര്‍ക്കു യുഡിഎഫിലേക്കാള്‍ കൂടുതല്‍ പരിഗണന എല്‍ഡിഎഫില്‍ കിട്ടുന്നുണ്ട്. അതുകൊണ്ട് മുന്നണിമാറ്റം അവര്‍ ചിന്തിക്കും എന്നു കരുതേണ്ട സാഹചര്യമില്ല. കേരളാ രാഷ്ട്രീയത്തില്‍ ജോസ് കെ മാണിയുടെ പ്രസക്തിയെക്കുറിച്ചു വിശകലനം ചെയ്തു ജോയ് കള്ളിവയലില്‍

മെത്രാന്മാരെ അരമനകളില്‍ ചെന്നു കാണുന്ന രീതി ഇടതുമുന്നണിക്ക് ഇല്ല. അവരില്‍ ചിലര്‍ ജോസ് കെ. മാണിയുടെ മുന്നണി മാറ്റം ആഗ്രഹിക്കുന്നതില്‍ അത്ഭുതമില്ല. തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ അവര്‍ മോഡിയെയും ഷായെയും വരെ കുമ്പിട്ടുവണങ്ങുന്നതു നാം കണ്ടു.

New Update
jose k mani joy kallivayalil vd saheesan
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: കേരളാ രാഷ്ട്രീയത്തില്‍ ജോസ് കെ മാണിയുടെ പ്രസക്തിയെക്കുറിച്ചു വിശകലനം ചെയ്തു സാമൂഹ്യ നിരീക്ഷകന്‍ ജോയ് കള്ളിവയലില്‍. 

Advertisment

മുന്നണി വിപുലീകരിക്കണം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറയുന്നതു കേരളാ കോണ്‍ഗ്രസ് മാണി, ആര്‍.ജെ.ഡി എന്നിവയെ ലക്ഷ്യം വെച്ചാണ് എന്നു വ്യക്തം.


അവര്‍ക്കു യു.ഡി.എഫിലേക്കാള്‍ കൂടുതല്‍ പരിഗണന എല്‍.ഡി.എഫില്‍ കിട്ടുന്നുണ്ട്. അതുകൊണ്ട് മുന്നണിമാറ്റം അവര്‍ ചിന്തിക്കും എന്നു കരുതേണ്ട സാഹചര്യമില്ലെന്നു ജോയ് കള്ളിവയലില്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.


തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അവര്‍പോലും പ്രതീക്ഷിക്കാത്ത വിജയം നേടിയതില്‍ യു.ഡി.എഫും, പ്രതീക്ഷിക്കാത്ത തോല്‍വിയില്‍ എല്‍.ഡി.എഫും ഇനിയെന്ത് എന്നു ചിന്തിക്കുകയാണ്. 

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അനായേസന വിജയിക്കും എന്ന് കോണ്‍ഗ്രസും ഒരു വിഭാഗം മാധ്യമങ്ങളും, കോണ്‍ഗ്രസ് അനുകൂല സാമൂഹ്യമാധ്യമ എഴുത്തുകാരും നടത്തുന്ന പ്രചരണം കൃത്യമായ അജണ്ടയോടെയാണ്.


പ്രാദേശിക തലത്തില്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ ശബരിമലവിഷയം ആളിക്കത്തിച്ചുനിര്‍ത്താന്‍ കഴിയുമോ എന്നതു കണ്ടറിയണം. വര്‍ഗീയ പ്രസ്താവനകള്‍ വഴി മുസ്ലിംകളെ അധിക്ഷേപിച്ച വെള്ളാപ്പള്ളിയെ ചേര്‍ത്തുനിര്‍ത്തിയ പിണറായി വിജയന്റെ തന്ത്രം പാളി എന്ന് വ്യക്തം. ക്രിസ്ത്യാനികളെ ഒപ്പം നിര്‍ത്താനുള്ള ബി.ജെ.പി തന്ത്രം തിരുവനന്തപുരത്തെങ്കിലും വിജയിച്ചു എന്നു കാണാം.


രണ്ടില വാടി, കേരളാ കോണ്‍ഗ്രസ് മാണിക്ക് ഇനി യു.ഡി.എഫില്‍ ചേരുകയേ നിവൃത്തിയുള്ളു എന്ന പ്രചരണം ആരംഭിച്ചുകഴിഞ്ഞു. 

കേന്ദ്രത്തില്‍ രാഹുല്‍ഗാന്ധിയെ അപഹസിക്കാന്‍ ബി.ജെ.പി ഉപയോഗിക്കുന്ന ശൈലി കേരളത്തില്‍, കോണ്‍ഗ്രസുകാര്‍ ജോസ് കെ. മാണിക്ക് എതിരെ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. 


കെ.സി (എം) തകര്‍ന്നു എന്ന വാദം എത്രകണ്ടു ശരിയാണ് എന്നു നോക്കാം. പാലാ അസംബ്ലി മണ്ഡലത്തില്‍ സീറ്റുനില യു.ഡി.എഫ് 91, എല്‍ .ഡി.എഫ് 87 എന്നാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സൂചിക ജില്ലാ പഞ്ചായത്തു തെരഞ്ഞെടുപ്പാണ്. അവിടെ കേരളത്തില്‍ ഇരു മുന്നണികളും ഏതാണ്ട് ഒപ്പത്തിനൊപ്പം ആണ്. 


പത്തില്‍ താഴെ സീറ്റുകളില്‍ മേല്‍ക്കൈ ഉണ്ടെങ്കില്‍പോലും അടുത്ത തെരഞ്ഞെടുപ്പില്‍ അതു മാറില്ലെന്ന് ആര്‍ക്കും പറയാനാവില്ല. പരാജയകാരണങ്ങള്‍ കണ്ടുപിടിച്ചു തിരുത്താന്‍ സി.പി.എമ്മിനു സമയവും കഴിവും ഉണ്ടെന്ന് എതിരാളികള്‍ക്കു പോലും അറിയാം.

പൂസാവാന്‍ കള്ള് വേറെ കുടിക്കണം എന്നാണു വി.ഡി സതീശന്‍ പറഞ്ഞതിന്റെ അര്‍ഥം. മുന്നണി വിപുലീകരിക്കണം എന്നു പറയുന്നത് കേരളാ കോണ്‍ഗ്രസ് മാണി, ആര്‍.ജെ.ഡി എന്നിവയെ ലക്ഷ്യം വെച്ചാണ് എന്നു വ്യക്തം. 

അവര്‍ക്ക് യു ഡി എഫിലേക്കാള്‍ കൂടുതല്‍ പരിഗണന എല്‍ ഡി എഫില്‍ കിട്ടുന്നുണ്ട്. അതുകൊണ്ട് മുന്നണിമാറ്റം അവര്‍ ചിന്തിക്കും എന്ന് കരുതേണ്ട സാഹചര്യമില്ല.


2010ല്‍ ഇതുപോലെ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിയമസഭയില്‍ 100 സീറ്റ് നേടും എന്നായിരുന്നു പ്രചരണം. കിട്ടിയത് ഒരു സീറ്റിന്റെ ഭൂരിപക്ഷം മാത്രം. ജോസ് കെ. മാണിയുടെ പ്രസക്തി വ്യക്തം. കെ.എം മാണി ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു. "സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ അവളെ വിവാഹം ചെയ്യണം എന്നു പലര്‍ക്കും ആഗ്രഹം തോന്നും".


കഴിഞ്ഞ 9 വര്‍ഷങ്ങള്‍ കൊണ്ട് നേടിയ നേട്ടങ്ങള്‍ ഈ സര്‍ക്കാരിനെ പിന്തുണക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. പക്ഷേ ജനങ്ങള്‍ പ്രായോഗികമായി ചിന്തിക്കുമ്പോള്‍ പോലും വികാരപരമായി വോട്ടു ചെയ്യും എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഇടതുമുന്നണിക്ക് നല്‍കുന്ന പാഠം.

മെത്രാന്മാരെ അരമനകളില്‍ ചെന്നു കാണുന്ന രീതി ഇടതുമുന്നണിക്ക് ഇല്ല. അവരില്‍ ചിലര്‍ ജോസ് കെ. മാണിയുടെ മുന്നണി മാറ്റം ആഗ്രഹിക്കുന്നതില്‍ അത്ഭുതമില്ല. തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ അവര്‍ മോഡിയെയും ഷായെയും വരെ കുമ്പിട്ടുവണങ്ങുന്നതു നാം കണ്ടു.


അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വളര്‍ച്ചക്കു തടയിടുക എന്നതായിരിക്കണം ഇരുമുന്നണികളുടെയും പ്രധാന അജണ്ട. മേഷയുദ്ധത്തിലെ കുറുനരിയെപ്പോലെ രക്തം കുടിക്കാന്‍ അവര്‍ കാത്തിരിക്കുകയാണ്. 


മൂക്കിന് അപ്പുറം കാണാന്‍ കഴിയാത്ത ചിലര്‍ക്കു കേരളരാഷ്ട്രീയം മാത്രമാണു പ്രധാനം എന്നതും മറക്കാനാവില്ലെന്നും ജോയ് കള്ളിവയലില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദീപിക നാഷണല്‍ അഫയേഴ്സ് എഡിറ്ററുമായ ജോര്‍ജ് കള്ളിവയലില്‍ സഹോദരനാണ്. മീനച്ചില്‍ താലൂക്കിലെ പ്രമുഖ കര്‍ഷക കുടുംബമായ കള്ളിവയലില്‍ കുടുംബാംഗമാണ്.

Advertisment