കോൺ​ഗ്രസ് ആവശ്യപ്പെട്ടാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും; സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം, യു​ഡി​എ​ഫ് വൻ വിജയം നേടുമെന്ന് നടൻ ജോയ് മാത്യു

New Update
joy mathew

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ന​ട​ൻ ജോ​യ് മാ​ത്യു. സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മു​ണ്ട്. യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടു​മെ​ന്നും ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment

ഇ​ട​തു​പ​ക്ഷ വി​രു​ദ്ധ പ്ര​ചാ​ര​ക​നാ​യി സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​വും. മ​ത്സ​രി​ക്കാ​ൻ നി​ല​വി​ൽ ആ​രും ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല. കോ​ൺ​ഗ്ര​സി​ന് പി​ന്തു​ണ ന​ൽ​കും. യു​ഡി​എ​ഫി​ന്‍റെ പ​ദ്ധ​തി​ക​ളും നി​ല​പാ​ടു​ക​ളും ജ​നം സ്വീ​ക​രി​ച്ചു. അ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം.

110 സീ​റ്റ് നേ​ടു​മെ​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തീ​ക്ഷ മാ​ത്ര​മാ​ണ്. ബേ​പ്പൂ​രി​ൽ മു​ഹ​മ്മ​ദ് റി​യാ​സി​നാ​ണ് ജ​യ​സാ​ധ്യ​ത കൂ​ടു​ത​ലെ​ന്നും ജോ​യ് മാ​ത്യു പ​റ​ഞ്ഞു.

Advertisment