തിരുവനന്തപുരം: റോബട് സ്ക്രീനിൽ കണ്ടത് തമ്പാനൂരിൽ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി എൻ.ജോയിയുടേ കാല്‍പാദമല്ലെന്ന് സ്ഥിരീകരണം.
മുങ്ങൽ വിദഗ്ധരുടെ രണ്ട് സംഘങ്ങൾ അടയാളം കണ്ട സ്ഥലത്തെത്തി പരിശോധന നടത്തി. ജോയിയെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം 26 മണിക്കൂർ പിന്നിട്ടു. മാരായമുട്ടം സ്വദേശിയായ ജോയിയെ ഇന്നലെ രാവിലെ 11 മണിക്കാണ് കാണാതായത്.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള വലിയ രക്ഷാപ്രവർത്തനമാണ് തമ്പാനൂരിൽ നടക്കുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. റെയിൽവേ ട്രാക്കുകൾക്കിടയിലെ ടണലിനുള്ളിൽ ജോയി കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനമെന്ന് ഫയർഫോഴ്സ് ഡിജിപി കെ.പദ്മകുമാർ പറഞ്ഞു.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപം ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാ പ്രവര്‍ത്തനത്തിനിടെ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി