വി.എം വിനുവിനെതിരായ ഹൈക്കോടതി പരാമര്‍ശം പത്രവായന പ്രോത്സാഹിപ്പിക്കാനുള്ള മാര്‍ഗമാക്കി മലയാളം പത്രങ്ങള്‍. പത്രം വായിച്ചില്ലെങ്കില്‍ സെലിബ്രിറ്റികള്‍ക്ക് മാത്രമല്ല നമുക്കെല്ലാം വലിയ വില കൊടുക്കേണ്ടി വരും. മോഡിയും ട്രംപും മെസിയുമെല്ലാം പത്രവായന ശീലമാക്കിയവര്‍. ഗാന്ധിജിയും ഐന്‍സ്റ്റിനും മണ്ടേലയും ഒബാമയുമെല്ലാം പത്രങ്ങളുടെ ആരാധകര്‍. ജോയ് ഓഫ് റീഡിംഗ് ക്യാമ്പെയിനുമായി മലയാളത്തിലെ ഒന്നാം നമ്പര്‍ പത്രം

പേരുചേർക്കൽ നടപടികൾ മാദ്ധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് കമ്മിഷൻ പരസ്യപ്പെടുത്തിയിരുന്നതാണെന്നും സെലിബ്രിറ്റി പത്രം വായിക്കാറില്ലേയെന്നും വിനുവിന്റെ ഹർജി പരിഗണിക്കവേ ഹൈക്കോടതി വാക്കാൽ ചോദിച്ചിരുന്നു.

New Update
vm vinu
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ ചേർക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷനിൽ മേയർ സ്ഥാനാർഥിയായി യു.ഡി.എഫ് പ്രഖ്യാപിച്ച സംവിധായകൻ വി.എം.വിനു നൽകിയ ഹർജി തള്ളിയ ഹൈക്കോടതി ഉത്തരവിലെ വിമർശനങ്ങൾ പ്രചാരണത്തിനുള്ള വഴിയാക്കി പത്രങ്ങൾ.‍ 

Advertisment

സെലിബ്രിറ്റികൾ പത്രം വായിക്കാറില്ലേ എന്നാണ് ഹൈക്കോടതി ചോദിച്ചത്. പത്രം വായിച്ചില്ലെങ്കിൽ സെലിബ്രിറ്റികൾക്ക് മാത്രമല്ല നമുക്കെല്ലാം വലിയ വില കൊടുക്കേണ്ടി വരും. പത്രവായന ശീലമാക്കൂ ശരിയായ വിവരങ്ങൾ അറിഞ്ഞിരിക്കൂ എന്ന ഉള്ളടക്കമുള്ള കാർഡ് പുറത്തിരിക്കുകയാണ് മലയാളത്തിലെ ഒന്നാം നമ്പർ പത്രം. 


ഹൈക്കോടതിയുടെ പരാമർശമായതിനാൽ പത്രം അവരുടെ പേര് വയ്ക്കാതെയാണ് സോഷ്യൽ മീഡിയയിൽ കാർഡ് ഇറക്കിയിരിക്കുന്നത്.

joy of reading

പേരുചേർക്കൽ നടപടികൾ മാദ്ധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് കമ്മിഷൻ പരസ്യപ്പെടുത്തിയിരുന്നതാണെന്നും സെലിബ്രിറ്റി പത്രം വായിക്കാറില്ലേയെന്നും വിനുവിന്റെ ഹർജി പരിഗണിക്കവേ ഹൈക്കോടതി വാക്കാൽ ചോദിച്ചിരുന്നു. 

സെലബ്രിറ്റിയായതിനാൽ വിജയിക്കാനും മേയറാകാനും സാദ്ധ്യതയുമുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു വിമർശനം. പട്ടികയിൽ നിന്ന് നീക്കാൻ ഇതും കാരണമായിട്ടുണ്ടെന്നും വാദമുണ്ടായി. 


എന്നാൽ, സെലിബ്രിറ്റിയാണോ എന്നതൊന്നും തീരുമാനത്തെ ബാധിക്കുന്ന ഘടകമല്ലെന്ന് കോടതി പറഞ്ഞു. സ്വന്തം വീഴ്ച മറച്ചുവച്ച് മറ്റ് രാഷ്ട്രീയ കക്ഷികളെ കുറ്റപ്പെടുത്തരുതെന്നും ഓർമ്മിപ്പിച്ചു. 


പേര് ചേർക്കാൻ പല അവസരങ്ങളുണ്ടായിട്ടും ഹർജിക്കാരൻ നടപടി സ്വീകരിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ല. നിയമം എല്ലാവർക്കും ഒരു പോലെയാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

ഇതിനു പിന്നാലെയാണ് പത്രം വായന ശീലമാക്കൂ എന്ന ആഹ്വാനവുമായി പ്രമുഖ പത്രം സോഷ്യൽ മീഡിയ ക്യാമ്പെയിൻ തുടങ്ങിയത്. ഡിജിറ്റൽ യുഗത്തിലും പത്രവായനയ്ക്ക് അദൃശ്യമായ ശക്തി ഉണ്ടെന്നു വിശ്വസിക്കുന്നു. 


ഫിൽറ്റർ ചെയ്ത വാർത്താ സ്രോതസ്സാണ് പത്രങ്ങൾ. ദിവസവും ഏതെങ്കിലും ഒരു പത്രം ശീലമാക്കൂ എന്നാണ് ആഹ്വാനം. ലോകനേതാക്കളുടെ പത്രവായന വിശേഷങ്ങളും സോഷ്യൽമീഡിയയിൽ തരംഗമായിട്ടുണ്ട്. 


തന്റെ തീരുമാനങ്ങളെക്കുറിച്ചു പത്രങ്ങളിൽ നിശിതമായ വിമർശനമോ വിലയിരുത്തലോ കണ്ടില്ലെങ്കിൽ ആ നിലപാട് അത്ര ഏശിയില്ലെന്ന് ബാരക് ഒബാമ കരുതിയിരുന്നു. വിജയം കണ്ട നിക്ഷേപകനായ വോറൻ ബഫെറ്റ് അഞ്ചും ആറും പത്രങ്ങൾ ദിവസവും റഫർ ചെയ്യുന്നു. 

ബിൽഗേറ്റ്സ് ദിവസവും രാവിലെ ന്യൂയോർക്ക് ടൈംസിലെ ഇഷ്ടപ്പെട്ട വാർത്തകൾ ഡിജിറ്റൽ കട്ടിങ്ങായി സൂക്ഷിക്കുന്നു. ജനങ്ങളുടെ മനസ്സിൽ എന്താണെന്ന് സ്റ്റീവ് ജോബ്സ് മനസ്സിലാക്കിയിരുന്നത് പത്രവായനയിൽ നിന്നാണ്. 


നരേന്ദ്ര മോദി ഗൂഗിളിന്റെ സുഖസൗകര്യങ്ങളെ പ്രകീർത്തിച്ചിട്ടുണ്ടെങ്കിലും വായനയില്ലാത്ത ഒരു ശീലത്തെ വെറുക്കുന്നു. അദ്ദേഹം രാവിലെ ഉണരുമ്പോൾ ഗുജറാത്തി പത്രങ്ങൾ ആവശ്യപ്പെടുന്നു.  


ദി ടൈംസ്, മ്പൂയോർക്ക് ടൈംസ്, വാൾ സ്ട്രീറ്റ് ജേണൽ, വാഷിങ്ടൺ പോസ്റ്റ് എന്നീ 4 പത്രങ്ങളിൽ ഡൊണൾഡ് ട്രംപ് ദിവസം തുടങ്ങുന്നു. ലയണൽ മെസിയുടെ ചിത്രങ്ങൾ പരതിയാൽ അദ്ദേഹം പത്രം വായിച്ചു കൊണ്ടിരിക്കുന്ന ഫോട്ടോകൾ കാണാനാകും. 

സ്റ്റേറ്റ്സ്മാൻ, യംങ് ഇന്ത്യൻ, ഹരിജൻ തുടങ്ങിയ പത്രങ്ങൾ ഗാന്ധി തന്റെ മുറിയിൽ അടുക്കി വച്ചു സൂക്ഷിക്കുകയും പതിവായി റഫർ ചെയ്ത് കുറിപ്പുകൾ എടുക്കുകയും ചെയ്തിരുന്നു.

നെൽസൻ മണ്ടേല ജയിൽ മുറിയിൽ പതിവായി എക്സൈർസൈസ് ചെയ്യുകയും ശേഷം മുഴുവൻ സമയവും പത്രവായനയിൽ മുഴുകുകയും എഴുതുകയും ചെയ്തു. കൂടുതൽ പത്രങ്ങൾ തന്റെ അവകാശമാണെന്ന് ജയിൽ അധികൃതരോടു തർക്കിച്ചു. വരുത്തിച്ചു. 


പത്രങ്ങളിൽ തന്റെ എതിരാളികൾ എഴുതുന്ന മിഡിൽ പീസുകളായിരുന്നു ഏബഹാം ലിങ്കണിന്റെ ലേണിംഗ് ടൂൾ. ആൽബർട്ട് ഐൻസ്റ്റിൻ പത്രങ്ങളിലെ സയൻസ് കോളങ്ങളല്ല, പൊളിറ്റിക്സ് വായിക്കാനായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. 


ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പത്രവായനയെ പ്രോത്സാഹിപ്പിക്കാനുള്ള ജോയ് ഓഫ് റീഡിംഗ് പ്രചാരണ ക്യാമ്പെയിൻ സോഷ്യൽ മീഡിയയിൽ പത്രങ്ങൾ ആരംഭിച്ചത്.

Advertisment