ജെ.എസ്.കെ സിനിമയിലെ പേര് മാറ്റില്ലെന്ന് അണിയറ പ്രവർത്തകർ. ‘ജാനകി’ എന്ന പേര് എന്തുകൊണ്ട് മാറ്റണമെന്ന് വ്യക്തമാക്കാതെ സെൻസർ ബോർഡും. ഇനി തീരുമാനമെടുക്കേണ്ടത് ഹൈക്കോടതി

New Update
JSK-censor1

കൊച്ചി: ‘ജെ.എസ്.കെ-ജാനകി V/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരോ കഥാപാത്രത്തിന്‍റെ പേരോ മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്ന് അണിയറ പ്രവർത്തകർ.

Advertisment

‘ജാനകി’ എന്ന പേര് മാറ്റണമെന്ന് പറയുന്നതിന്‍റെ കാരണം സെൻസർ ബോർഡ് വ്യക്തമാക്കിയിട്ടില്ല. സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ നിർമാതാക്കൾ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. 

അതേസമയം, ഹരജി നൽകിയതിനുശേഷം റീജനൽ സെൻസർ ബോർഡ് ഓഫിസിൽനിന്ന് പ്രൊഡ്യൂസറെ വിളിച്ചെന്നും വ്യാഴാഴ്ച മുംബൈയിൽ റിവ്യൂ കമ്മിറ്റി ചേർന്ന് വീണ്ടും സിനിമ കാണുമെന്ന് അറിയിച്ചിട്ടുണ്ടെന്നും സംവിധായകൻ പ്രവീൺ നാരായണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

 

Advertisment