ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി​പ​റ​ഞ്ഞ വി​ചാ​ര​ണ കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സി​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് നീ​ക്ക​വു​മാ​യി അ​ഭി​ഭാ​ഷ​ക ടി.​ബി. മി​നി. കോ​ട​തി​യി​ലി​രു​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന ജ​ഡ്ജി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ​യാ​ണ് നീ​ക്കം

പ​ത്ത് ദി​വ​സ​ത്തി​ൽ താ​ഴെ മാ​ത്രം കോ​ട​തി​യി​ൽ എ​ത്തി​യ ആ​ളാ​ണ് ടി.​ബി. മി​നി​യെ​ന്നും വ​ന്ന​ശേ​ഷം കോ​ട​തി​യി​ൽ ഇ​രു​ന്ന് ഉ​റ​ങ്ങു​ക​യാ​ണ് പ​തി​വെ​ന്നും അ​നാ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ കോ​ട​തി​യ്ക്ക് പു​റ​ത്ത് പോ​യി പ്ര​ച​രി​പ്പി​ച്ചു എ​ന്ന് തൂ​ട​ങ്ങി​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഓ​പ്പ​ൺ കോ​ട​തി​യി​ൽ ടി.​ബി മി​നി​യ്ക്കെ​തി​രെ ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ് ആ​രോ​പി​ച്ച​ത്.

New Update
HONEY

കൊച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി​പ​റ​ഞ്ഞ വി​ചാ​ര​ണ കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സി​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് നീ​ക്ക​വു​മാ​യി അ​ഭി​ഭാ​ഷ​ക ടി.​ബി. മി​നി.

Advertisment


കോ​ട​തി​യി​ലി​രു​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന ജ​ഡ്ജി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ​യാ​ണ് നീ​ക്കം. സം​ഭ​വ​ത്തി​ൽ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന് അ​പേ​ക്ഷ ന​ൽ​കി.

കൊ​ച്ചി​യി​ല്‍ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്ക​വെ ആ​യി​രു​ന്നു ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സി​ന്‍റെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍.

പ​ത്ത് ദി​വ​സ​ത്തി​ൽ താ​ഴെ മാ​ത്രം കോ​ട​തി​യി​ൽ എ​ത്തി​യ ആ​ളാ​ണ് ടി.​ബി. മി​നി​യെ​ന്നും വ​ന്ന​ശേ​ഷം കോ​ട​തി​യി​ൽ ഇ​രു​ന്ന് ഉ​റ​ങ്ങു​ക​യാ​ണ് പ​തി​വെ​ന്നും അ​നാ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ കോ​ട​തി​യ്ക്ക് പു​റ​ത്ത് പോ​യി പ്ര​ച​രി​പ്പി​ച്ചു എ​ന്ന് തൂ​ട​ങ്ങി​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഓ​പ്പ​ൺ കോ​ട​തി​യി​ൽ ടി.​ബി മി​നി​യ്ക്കെ​തി​രെ ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ് ആ​രോ​പി​ച്ച​ത്.

എ​ന്നാ​ൽ ജ​ഡ്ജി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ വ​സ്തു​താ വി​രു​ദ്ധ​മാ​ണെ​ന്ന് ടി.​ബി. മി​നി ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. കോ​ട​തി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​യാ​യ അ​ഭി​ഭാ​ഷ​ക​യെ അ​പ​മാ​നി​ക്കു​ന്ന​താ​ണ് പ​രാ​മ​ര്‍​ശ​ങ്ങ​ൾ. ജ​ഡ്ജി​യു​ടെ പ​രാ​മ​ര്‍​ശം വ്യ​ക്തി​പ​ര​മാ​യും അ​ഭി​ഭാ​ഷ​ക എ​ന്ന നി​ല​യി​ലും അ​പ​മാ​നി​ത​യാ​ക്കി. ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്നും ടി.​ബി. മി​നി പ​റ​ഞ്ഞു.

താ​ന്‍ മ​റ്റൊ​രു കേ​സി​ല്‍ ഹാ​ജ​രാ​യ​തി​നാ​ലാ​ണ് കോ​ട​തി​യി​ല്‍ എ​ത്താ​തി​രു​ന്ന​ത്. ആ ​ദി​വ​സം ജൂ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​യെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍ കോ​ട​തി​യി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു.

ആ ​ദി​വ​സം മ​റ്റ് അ​ഭി​ഭാ​ഷ​ക​രു​ടെ​യും കോ​ട​തി ജീ​വ​ന​ക്കാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ജ​ഡ്ജി​യു​ടെ പ​രാ​മ​ര്‍​ശ​ങ്ങ​ളെ​ന്നും ടി.​ബി. മി​നി പ്ര​തി​ക​രി​ച്ചി​രു​ന്നു.

ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സി​നെ​തി​രെ ഭ​ര​ണ​ത​ല​ത്തി​ല്‍ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് ‌ടി.​ബി. മി​നി നേ​ര​ത്തെ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക്ക് അ​നു​മ​തി തേ​ടി അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​ന് അ​പേ​ക്ഷ ന​ല്‍​കി​യി​രി​ക്കുന്നത്.

Advertisment