/sathyam/media/media_files/2025/10/26/untitled-2025-10-26-09-52-37.jpg)
ശൈശവ വിവാഹത്തിൽ നിന്നും ഓടി ജ്യോതി ഉപാധ്യ എത്തിയതാണ് കായികം എന്ന വലിയ ലോകത്തേക്ക്. സ്കൂൾ ഒളിമ്പിക്സിൽ നിന്നും ഈ 18 വയസ്സുകാരി സ്വന്തമാക്കിയിരിക്കുന്നത് രണ്ടു വെള്ളിയാണ്.
രണ്ടുദിവസം മുമ്പ് നടന്ന 100 മീറ്ററിലും വെള്ളി നേടിയിരുന്നു. ഇന്ന് നടന്ന 200 മീറ്ററിൽ ഫോട്ടോ ഫിനിഷിലായിരുന്നു ജ്യോതിക്ക് സ്വർണ്ണം ചെറിയ വ്യത്യാസത്തിൽ കൈവിട്ടു പോയത്.
ഉത്തർപ്രദേശിലെ വാരണാസിലെ കുസി എന്ന ചെറിയ ഗ്രാമത്തിൽ നിന്നും കേരളത്തിലേക്ക് എത്തിയതാണ് ജ്യോതി. രക്ഷകർത്താക്കളായ അവധ് നാരായണൻ ഉപാധിയും പുഷ്പയും കർഷകരാണ്.
അഞ്ചാം ക്ലാസിൽ വച്ച് പഠിത്തം നിർത്തിയതാണ് ജ്യോതി. ഉത്തർപ്രദേശിലെ കോച്ച് ആയ സന്തോഷ് ചൗധരിയാണ് പുല്ലൂരാംപാറയിലെ കോച്ചായ അനന്തുവിനെ സമീപിച്ചത്. നാട്ടിൽ വച്ചുതന്നെ ജ്യോതി ഓട്ടത്തിൽ അഭിരുചിയുള്ളവളാണ് സന്തോഷിന് മനസ്സിലായിരുന്നു.
അങ്ങനെയാണ് എച്ച് ആർ ഡി എസ് എന്ന സംഘടന വഴി സെന്റ് ജോസഫസ് എച്ച് എസ് പുല്ലൂരാംപാറയിൽ എത്തുന്നത്. ആധാർ കാർഡും വയസ്സും ഉപയോഗിച്ച് എട്ടാം തരത്തിൽ പഠിത്തം തുടങ്ങി.
തന്റെ വിവാഹത്തിൽ നിന്നും രക്ഷപ്പെടാൻ ആയിരുന്നു ജ്യോതി കേരളത്തിൽ എത്തിയത്. കേരളം അവൾക്ക് പുതിയ ലോകം തന്നെ തുറന്നുകാട്ടി. ജ്യോതിയുടെ ആദ്യ മത്സരങ്ങൾ ആയിരുന്നു ഇപ്രാവശ്യം. അതിൽ രണ്ടിലും വെള്ളി നേടി.
ജ്യോതി തന്റെ ജീവിതത്തിന്റെ ജാതകം തന്നെ ഓടി തിരുത്തിയിരിക്കുകയാണ്. സ്വപ്നങ്ങൾക്ക് പിന്നാലെ ഓടി ജ്യോതി ഇനിയും നേട്ടങ്ങൾ കൈവരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us