കോഴിക്കോട്: ലൈംഗികാരോപണം രൂക്ഷമായ പശ്ചാത്തലത്തില്‍ എം മുകേഷ് എംഎല്‍എ രാജിവെക്കണമെന്ന് ആവശ്യപ്പെ് ആക്ടിവിസ്റ്റ് കെ അജിത രംഗത്ത്.
മുകേഷ് രണ്ട് ദിവസത്തിനുള്ളില്‍ രാജിവെച്ചില്ലെങ്കില്‍ എകെജി സെന്ററിന് മുന്നില്‍ പ്രതിഷേധിക്കും. സര്‍ക്കാര്‍ ഇതുവരെ ചെയ്ത നല്ല പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കുന്നതാണ് മുകേഷിനെ സംരക്ഷിക്കുന്ന നിലപാടെന്നും അജിത ചൂണ്ടിക്കാട്ടി. വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അവര്‍ വിമര്‍ശിച്ചു.
'ആരോപണം നേരിടുന്നവര്‍ പുറത്ത് പോകണം. ആരോപണമുയര്‍ന്നാല്‍ പൊതുപ്രവര്‍ത്തകര്‍ സ്ഥാനങ്ങളില്‍ നിന്നും പുറത്തുപോകുന്ന കീഴ്വഴക്കമുണ്ടായിരുന്നു. ഇപ്പോള്‍ അത് തെളിഞ്ഞാല്‍ പുറത്തുപോകാമെന്നായി. അത് മാറ്റണം,' അജിത പറഞ്ഞു.
മറ്റുപാര്‍ട്ടിക്കാര്‍ സ്ഥാനത്ത് തുടര്‍ന്നല്ലോയെന്ന ന്യായീകരണം ഇടതു സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
അത്തരം നിലപാടുകള്‍ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയത്തിനെതിരാണെന്നും ഇടതുപക്ഷത്ത് നിന്ന് വ്യത്യസ്തമായ ധാര്‍മികത പ്രതീക്ഷിക്കുന്നവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അജിത വ്യക്തമാക്കി.