Advertisment

പുരുഷന്മാര്‍ ഉടുപ്പ് അഴിക്കണ്ടതില്ലെന്നുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ മന്ത്രിസഭയില്‍ ഭിന്നത. പരസ്യമായി വിയോജിച്ച് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ഗതാഗതമന്ത്രിയുടെ പ്രസ്താവന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ നിലപാടിനോട് ചേര്‍ച്ചയോ ?

അമ്പലങ്ങളില്‍ ദര്‍ശനത്തിന് എത്തുന്ന പുരുഷന്മാര്‍ ഉടുപ്പ് അഴിക്കണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ മന്ത്രിസഭയില്‍ ഭിന്നത.

New Update
Ganesh-Kumar-Pinarayi-vijayan

കോട്ടയം: അമ്പലങ്ങളില്‍ ദര്‍ശനത്തിന് എത്തുന്ന പുരുഷന്മാര്‍ ഉടുപ്പ് അഴിക്കണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ മന്ത്രിസഭയില്‍ ഭിന്നത. എല്ലാ ക്ഷേത്രങ്ങളിലും  മേല്‍വസ്ത്രം ധരിച്ച് കയറാന്‍ അനുമതി നല്‍കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പരസ്യമായി വിയോജിച്ച് കൊണ്ട് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ രംഗത്തെത്തിയതോടെയാണ് മന്ത്രിസഭയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്.

Advertisment

കെ.ബി ഗണേഷ് കുമാറിന്റെ പ്രതികരണം

ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രങ്ങളിലേക്ക് പോയാല്‍ മതിയെന്നും അല്ലാത്തവര്‍ പോകേണ്ടെന്നുമാണ് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ കൂടിയായ മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രതികരണം. 

ഓരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങളുണ്ട്. അത് നിശ്ചയിക്കുന്നത് ക്ഷേത്രത്തിന്റെ തന്ത്രിമാരാണ്. ഭരണാധികാരികള്‍ക്ക് അതില്‍ മാറ്റം വരണമെന്ന് ആഗ്രഹം ഉണ്ടെങ്കില്‍ ക്ഷേത്രം തന്ത്രിമാരുമായി ചര്‍ച്ച ചെയ്യുകയോ ദേവപ്രശ്‌നം നടത്തുകയോ വേണം.അതാണ് ഹിന്ദു ക്ഷേത്രങ്ങളിലെ ആചാരമെന്ന് കെ.ബി.ഗണേഷ് കുമാര്‍ ഓര്‍മ്മിപ്പിച്ചു.


നേരത്ത ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകര്‍ക്ക് ചുരീദാര്‍ ധരിച്ച് കയറാമോ എന്നതില്‍ ഒരു പ്രശ്‌നമുണ്ടായി. അതില്‍ അവിടെ തന്ത്രിയുടെ നേതൃത്വത്തില്‍ വലിയ സദസ് ചേര്‍ന്ന ശേഷം ദേവപ്രശ്‌നം നടത്തുകയാണുണ്ടായത്. അതാണ് ഹിന്ദു ആചാരം.



അതാത് ക്ഷേത്രങ്ങളിലെ ആചാരം അനുസരിച്ചാണ് ഷര്‍ട്ടിട്ട് കയറണോ എന്നൊക്കെ തീരുമാനിക്കുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ganesh kumar statement

' ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മുണ്ടുടുത്ത് മാത്രമേ കയറാന്‍ പാടുളളു. അത് അവിടത്തെ ആചാരമാണ്.അത് അവിടെത്തെ ഭാരവാഹികളും തന്ത്രിയും പൂജാരിയുമൊക്കെ ചേര്‍ന്നാണ് തീരുമാനിക്കുന്നത്. 


അത് അനുസരിക്കുന്നവര്‍ അവിടെ പോയാല്‍ മതി. അതൊക്കെ ഒരോ മതത്തിന് അതിന്‍േറതായ ആചാരങ്ങളുണ്ട്, ഓരോ സമുദായത്തിന് ഓരോ ആചാരങ്ങളുണ്ട്. അത് പാലിക്കാന്‍ നമ്മളും ബാധ്യസ്ഥരമാണ്.


 ഞാനിപ്പോള്‍ ഹിന്ദു മതത്തില്‍ ജനിച്ചയാളാണ്, ഞാനൊരു ഇസ്‌ളാം മതത്തിന്റെ ആരാധനാലയത്തിലേക്ക് , മോസ്‌കിലേക്ക് ചെല്ലുമ്പോള്‍ അവിടത്ത ആചാരങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണ്.


കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ ശബരിമലയില്‍ മുണ്ടുടുത്തും പോകാം, പാന്റ്‌സിട്ടും പോകാം, ഏത് വസ്ത്രമിട്ടും പോകാം. 


ഓരോ ക്ഷേത്രത്തിന് ഓരോ ആചാരങ്ങളാണ്. ശബരിമലയില്‍ എല്ലാ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്‌ളീങ്ങള്‍ക്കും പോകാം. മേല്‍വസ്ത്രം ധരിക്കുന്നത് സംബന്ധിച്ച വിവാദത്തില്‍ മറ്റാരും പറഞ്ഞതിനെ വിമര്‍ശിക്കാനൊന്നും ഞാനില്ല.


ഞാന്‍ എന്റെ അഭിപ്രായമാണ് പറയുന്നത്. എന്റെ അഭിപ്രായം എന്താണെന്ന് വെച്ചാല്‍ ഓരോ ആരാധനാലയങ്ങള്‍ക്കും ഓരോ ആചാരങ്ങളുണ്ട്. അത് ഹിന്ദു ക്ഷേത്രത്തിലും ക്രിസ്ത്യന്‍ പളളികള്‍ക്കും ഇസ്‌ളാം ദേവാലയങ്ങള്‍ക്കുമുണ്ട്. 


അത് പാലിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്.അത് പാലിക്കാന്‍ കഴിയുന്നവര്‍ അവിടെ പോയാല്‍ മതി. അല്ലെങ്കില്‍ അങ്ങോട്ട് പോകേണ്ട. ഞാന്‍ ഇപ്പോള്‍ ഒരു ക്ഷേത്രത്തില്‍പോകുമ്പോള്‍ ഷര്‍ട്ട് അഴിക്കണമെന്ന് പറഞ്ഞാല്‍ അത് അഴിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. വഴക്ക് ഉണ്ടാക്കാനായി അങ്ങോട്ട് പോകേണ്ടതില്ല.'  കെ.ബി ഗണേഷ് കുമാര്‍ നിലപാട് വ്യക്തമാക്കി.


  മേല്‍വസ്ത്ര വിവാദത്തില്‍ മുഖ്യമന്ത്രി പ്രകടിപ്പിച്ച അഭിപ്രായത്തോടെ പരസ്യമായി വിയോജിച്ച മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പ്രതികരണത്തിന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ നിലപാടിനോടാണ് ചേര്‍ച്ച.


എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും പത്താനപുരം എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാണ് ഗണേഷ്. ക്ഷേത്രാചാരത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പ്രകടിപ്പിച്ച നിലപാടിനോടല്ല, സമുദായ നേതൃത്വം മുന്നോട്ടുവെച്ച അഭിപ്രായത്തോടാണ് യോജിപ്പ് എന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കുമ്പോള്‍ അതൊരു രാഷ്ട്രീയ സന്ദേശം കൂടിയാണ്.

Advertisment