കെ. എസ്. ആര്‍. ടിസി ജീവനക്കാര്‍ക്ക് ഇന്നുമുതല്‍ ശമ്പളം ഒന്നാം തീയതി നല്‍കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്നുമുതല്‍ ശമ്പളം ഒന്നാം തീയതി നല്‍കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഈ മാസത്തേത് ഇന്ന് വൈകുന്നേരം 5 മണിക്കുള്ളില്‍ നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

New Update
k b ganeshkumar

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്നുമുതല്‍ ശമ്പളം ഒന്നാം തീയതി നല്‍കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഈ മാസത്തേത് ഇന്ന് വൈകുന്നേരം 5 മണിക്കുള്ളില്‍ നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 


Advertisment

എല്ലാ മാസങ്ങളിലും ഒന്നാം തീയതി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയും. ഇടതുപക്ഷ സര്‍ക്കാരിന്റെ കരുത്തുറ്റ നേതൃത്വത്തമാണ് ഇത് വിജയിപ്പിച്ചത്. ജീവനക്കാരുടെ സഹകരണം എടുത്തു പറയേണ്ടതാണ്. 50 കോടി സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്.


കെഎസ്ആര്‍ടിസിയില്‍ വലിയ മാറ്റം സംഭവിച്ചു. ജീവനക്കാരുടെ പ്രവര്‍ത്തനം വലിയ മാറ്റം ഉണ്ടാക്കി. വരുമാനത്തിന്റെ 5% പെന്‍ഷനുവേണ്ടി പ്രതിദിനം മാറ്റിവെക്കുന്നുണ്ട്. ജീവനക്കാരുടെ ആനുകൂല്യം, കുടിശ്ശിക എന്നിവയ്ക്കായി 262.94 കോടി രൂപ മാറ്റി വച്ചു നല്‍കി.


 എല്ലാവരും സന്തോഷിക്കുന്ന ദിനം ആണ് ഇന്ന്. ഒന്നാം തീയതി ശമ്പളം എന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാവുകയാണ്. മുഖ്യമന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും ഇടപെടല്‍. ഓവര്‍ ഡ്രാഫ്റ്റ് 10/20 ദിവസം കൊണ്ട് നികത്തും. മാക്‌സിമം ഓവര്‍ ഡ്രാഫ്റ്റ് കുറച്ചു കൊണ്ടുവരികയാണ് ലക്ഷ്യം.


കയ്യില്‍ ഇരിക്കുന്ന പണം പെട്ടെന്ന് ബാങ്കില്‍ എത്തിക്കും. നിലവില്‍ ഉള്ള അക്കൗണ്ടുകള്‍ എല്ലാം എസ്ബിഐ ആക്കും. എല്ലാ മാസവും ഓവര്‍ ഡ്രാഫ്റ്റ് കവര്‍ ചെയ്തു പോകും. കെഎസ്ആര്‍ടിസിക്ക് അധിക ചിലവ് ഉണ്ട്. 


എല്ലാ മാസവും ഓവര്‍ ഡ്രാഫ്റ്റ് കവര്‍ ചെയ്തു പോകും കെഎസ്ആര്‍ടിസിക്ക് അധിക ചിലവ് ഉണ്ട്. കേരള ബാങ്ക് റെഡി ആവാന്‍ താമസം ഉണ്ടെന്ന് അറിയിച്ചതിനാല്‍ ആണ് എസ്ബിഐയിലേക്ക് നീങ്ങിയത്. മെഡിക്കല്‍ ബോര്‍ഡ് അംഗീകരിക്കാത്ത ആളെ നൈറ്റ് ഡ്യൂട്ടി ക്ക് ഇരുത്തില്ല. ജീവനക്കാര്‍ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യണം.


 ശമ്പളം കൂട്ടണം എന്ന് പറഞ്ഞു സമരം ചെയ്യാന്‍ ഇറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ കംപ്ലയിന്റ് അറിയിക്കാന്‍ 149 എന്ന നമ്പറില്‍ വിളിക്കാം. ഇത് ഉടനെ പ്രാബല്യത്തില്‍ വരും. 143 പുതിയ ബസുകള്‍ക്ക് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്.

Advertisment