തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും, യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെസി ജോസഫ്. സംഘടനാ രംഗത്ത് സജീവമായി നിൽക്കാനാണ് തീരുമാനിച്ചത്

പാർട്ടിയെ തിരിച്ചുകൊണ്ടുവരാൻ പൂർണമായും പ്രവർത്തിക്കുമെന്ന് കെസി ജോസഫ് വ്യക്തമാക്കി. മുന്നണിയെ ശക്തിപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകും. ആരെയും തടയില്ല വരാൻ ആഗ്രഹമുള്ളവർക്ക് വരാം.

New Update
kc joseph
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ഇക്കുറി ചങ്ങനാശേരിയിൽ മത്സരിക്കുമെന്നുള്ള പ്രചാരണങ്ങൾ തള്ളി
മുതിർന്ന കോൺഗ്രസ് നേതാവ് കെസി ജോസഫ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും, യുവാക്കൾക്ക് കൂടുതൽ അവസരം നൽകണം.

Advertisment

2021ൽ മത്സരിക്കുന്നില്ല എന്ന് തീരുമാനമെടുത്തതാണ് ആ തീരുമാനത്തിൽ മാറ്റമില്ലെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.


സംഘടനാ രംഗത്ത് സജീവമായി നൽകാനാണ് തീരുമാനിച്ചത് അങ്ങനെ തുടരും. ദീർഘകാലം എംഎൽഎ ആയിരുന്നതാണ് ആ ജനറേഷന്റെ കാലം കഴിഞ്ഞു. 

പാർട്ടിയെ തിരിച്ചുകൊണ്ടുവരാൻ പൂർണമായും പ്രവർത്തിക്കുമെന്ന് കെസി ജോസഫ് വ്യക്തമാക്കി. മുന്നണിയെ ശക്തിപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകും. ആരെയും തടയില്ല വരാൻ ആഗ്രഹമുള്ളവർക്ക് വരാം. എന്നാൽ പിന്നാലെ ചെന്ന് വിളിക്കുമെന്ന് കരുതേണ്ടെനുന്നും കെസി ജോസഫ് പറഞ്ഞു.

Advertisment