തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന വിവാദത്തില്‍ സസ്പെന്‍ഷനിലായിരുന്ന കെ.ഗോപാലകൃഷ്ണനെ സർവീസിൽ തിരിച്ചെടുത്തു.
വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ അഡ്മിനായി മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ ഗ്രൂപ്പ് ഉണ്ടാക്കി.
എന്നാൽ ഇത് താൻ ഉണ്ടാക്കിയ ഗ്രൂപ്പ് അല്ലെന്ന് കാണിച്ച് പരാതിയും നൽകിയിരുന്നു. വ്യാജ പരാതി നൽകി പൊലീസിനെ തെറ്റി ദ്ധരിപ്പിച്ച കുറ്റത്തിനാണ് ഗോപാലകൃഷ്ണനെ സസ്പെൻ്റ് ചെയ്തത്
വിവാദമായതോടെ ഫോൺ ഹാക്ക് ചെയ്തെന്നായിരുന്നു വാദം. ഫോൺ റീസെറ്റ് ചെയ്താണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കെ ഗോപാലകൃഷ്ണൻ ഹാജരാക്കിയത്.
ഹിന്ദു, മുസ്ലിം വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ സംരക്ഷിച്ചുള്ള ചാര്‍ജ്ജ് മെമ്മോയിലെ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.