Advertisment

കെ.എം.മാണി അനുവദിച്ച രണ്ടു കോടി രൂപ പ്രയോജനപ്പെടുത്തിയിരുന്നുവെങ്കില്‍ സ്റ്റേഡിയത്തില്‍ ഗ്യാലറിയും ഉണ്ടാകുമായിരുന്നു: ജോസ്.കെ.മാണി എം.പി.

ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടു കോടി രൂപയാണ് ഗ്യാലറി നിര്‍മ്മാണത്തിനായി ലഭ്യമാക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

New Update
jose k mani m p

പാലാ: നഗരസഭാ സ്റ്റേഡിയം സിന്തറ്റിക് ട്രാക്കോടെ പുനര്‍നിര്‍മ്മിച്ചതി തോടൊപ്പം ഗ്യാലറി നിര്‍മ്മാണത്തിനും തുക അനുവദിച്ചിരുന്നതായി ജോസ്.കെ.മാണി എം.പി.ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടു കോടി രൂപയാണ് ഗ്യാലറി നിര്‍മ്മാണത്തിനായി ലഭ്യമാക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

 അനുവദിച്ച ഫണ്ട് കെ.എം.മാണിയുടെ മരണശേഷം പിന്‍ വലിക്കപ്പെട്ടതാണ് ഗ്യാലറി സൗകര്യം നഷ്ടമാകുവാന്‍ കാരണമെന്നും ഇതുമൂലം കായിക പ്രേമികള്‍ക്ക് മത്സരങ്ങള്‍ സൗകര്യപ്രദമായി ഇരുന്നു വീക്ഷിക്കുന്നതിനായുള്ള സൗകര്യമാണ് ഇല്ലാതാക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.


പാലായില്‍ ടെക്‌നിക്കല്‍ഹൈസ്‌കൂള്‍ കായികമേളയില്‍ മുഖ്യ പ്രഭാഷണം നടത്തി പ്രസംഗിക്കുകയായിരുന്നു ജോസ്.കെ.മാണി. 48 ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ നിന്നായി 1000 ല്‍ പരം വിദ്യാര്‍ത്ഥികളാണ് കായിക മേളയില്‍ പങ്കെടുക്കുന്നത്.

Advertisment