/sathyam/media/media_files/2026/01/10/1521731-untitled-1-2026-01-10-13-56-48.webp)
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയുടെ മറവില്‍ മന്ത്രിയെ സംരക്ഷിക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. തന്ത്രി മാത്രം ശ്രമിച്ചാല്‍ സ്വര്‍ണം കടത്താന്‍ സാധിക്കില്ല. കടകംപള്ളിയെ ചോദ്യം ചെയ്തിട്ട് എന്തായി എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നും മന്ത്രിമാരെ രക്ഷിക്കാന്‍ ശ്രമം നടന്നാല്‍ അംഗീകരിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
'എല്ലാ കാര്യങ്ങളും ജയിലില്‍ കിടക്കുന്നവരുടെ തലയിലിടാനാണ് സര്‍ക്കാരിന്റെ നീക്കമെങ്കില്‍ അംഗീകരിക്കാനാവില്ല. തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാന്‍ ആരും ശ്രമിക്കണ്ട.
സ്വര്‍ണം കടത്തിയത് ബന്ധപ്പെട്ട വകുപ്പുകളിലുള്ളവര്‍ അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അതെങ്ങനെ ശരിയാവും. മന്ത്രിമാരെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അതിശക്തമായ സമരം കോണ്‍ഗ്രസ് നടത്തും.'
'കടകംപള്ളിയെ ചോദ്യം ചെയ്തിട്ട് എന്തായെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. മറക്ക് പിന്നില്‍ പല കാര്യങ്ങളുമുണ്ട്. അതെല്ലാം പുറത്ത് വരേണ്ടതുണ്ട്. തന്ത്രിയെ അറസ്റ്റ് ചെയ്തത് തെറ്റാണെന്നൊന്നും തനിക്ക് അഭിപ്രായമില്ല. എല്ലാം തന്ത്രിയുടെ തലയിലിട്ട് രക്ഷപ്പെടാമെന്ന് കരുതേണ്ട.' മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us