നിർണായകമായ തെരഞ്ഞെടുപ്പുകളിൽ പലതിലും പല മണ്ഡലത്തിൽ സ്ഥാനാർഥിയായി  കോൺഗ്രസിന് മിന്നും വിജയം സമ്മാനിച്ച കെ മുരളീധരനെ തൃശ്ശൂരും പാലക്കാടും അടക്കം ഉപതെരഞ്ഞെടുപ്പ്  പ്രചരണ വേദികളിൽ നിന്ന് അവഗണിക്കുന്നതോ മാറി നിൽക്കുന്നതോ ? 'പതിവ് നീരസം' പ്രകടമാക്കിയ കെ മുരളീധരനെ അനുനയിപ്പിച്ച് കെസി വേണുഗോപാൽ.  പാലക്കാടും തൃശ്ശൂരും മുരളിധരനെത്തും

ഉപതിരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേയ്ക്ക് കടക്കുമ്പോഴും വയനാട് മണ്ഡലത്തിലൊഴിച്ച് മറ്റൊരിടത്തും പ്രചരണത്തിന് ഇറങ്ങാതെ സംസ്ഥാന  നേതൃത്വത്തോട് ഇടഞ്ഞ്  നിൽക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ്  കെ. മുരളീധരൻ

New Update
k muraleedharan kc venugopal

കോഴിക്കോട്. ഉപതിരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേയ്ക്ക് കടക്കുമ്പോഴും വയനാട് മണ്ഡലത്തിലൊഴിച്ച് മറ്റൊരിടത്തും പ്രചരണത്തിന് ഇറങ്ങാതെ സംസ്ഥാന  നേതൃത്വത്തോട് ഇടഞ്ഞ്  നിൽക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ്  കെ. മുരളീധരൻ.  

Advertisment

പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് അടക്കം  പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ. മുരളീധരൻ ആവർത്തിക്കുമ്പോൾ മുരളീധരനെ അവഗണിക്കുകയാണോ കെപിസിസി ?


പാലക്കാട്   ഉപതിരഞ്ഞെടുപ്പിൽ കെ. മുരളീധരനെ സ്ഥാനാർത്ഥിയാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്  പാലക്കാട് ഡി.സി.സി അയച്ച കത്ത്  ചോർന്നത് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വലിയ ചർച്ചകൾക്ക് വഴിയിട്ടിരുന്നു. 


പ്രചരിക്കുന്ന കത്തിനേക്കുറിച്ച് ചോദിച്ചപ്പോൾ ഡി.സി.സി അയച്ച കത്ത് വി.ഡി. സതീശന് കിട്ടിക്കാണില്ലെന്ന മുന വെച്ച മറുപടിയായിരുന്നു  മുരളീധരൻ നൽകിയത്.

 നേതൃത്വവുമായി ഉടക്കിയ  കെ. മുരളീധരൻ പാലക്കാടും തൃശ്ശൂരും എത്തിയതുമില്ല.  
തന്നെ പാർട്ടി പൂർണ്ണമായും അവഗണിക്കുകയാണെന്ന് മുരളീധരനും വ്യക്തമായിട്ടുണ്ട്.  

പലക്കാട്ടേക്ക് എല്ലാ നേതാക്കളെയും ക്ഷണിച്ചു കൊണ്ട് വാട്സാപ്പ് സന്ദേശം നൽകിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ്  വിഡി സതീശൻ പറഞ്ഞു. തോൽക്കും എന്ന് ഉറപ്പിച്ച മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി എത്തി കോൺഗ്രസിന് അഭിമാനജയം സമ്മാനിച്ച  കെ മുരളിധരന് പക്ഷെ തൃശ്ശൂർ ലോകസഭ മണ്ഡലത്തിൽ അടിപതറി.


പാർട്ടിയിലെ ചിലർ തന്നെ തോൽപ്പിച്ചു എന്ന വിശ്വാസത്തിലാണ് കെ മുരളീധരൻ. നീരസം പല ഘട്ടത്തിൽ തുറന്നു പറഞ്ഞോടെ പാർട്ടി നേതൃത്വത്തിലുള്ളവരുമായി തെറ്റി.  


ഇടഞ്ഞുനിൽക്കുന്ന കെ. മുരളീധരനെ അനുനയിപ്പിക്കാൻ ഒടുവിൽ എഐസിസി സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തന്നെ ശ്രമം നടത്തി. അതേ തുടർന്ന് വയനാട് മണ്ഡലത്തിൽ പ്രചരണത്തിനിറങ്ങിയ മുരളീധരൻ പാലക്കാടും തൃശ്ശൂരും പ്രചരണത്തിന് എത്തുമെന്നും വ്യക്തമാക്കി.

 പ്രതിഷേധിച്ച് മാറി നിന്ന മുരളീധരനെ ഇടതു നേതാക്കൾ പാർട്ടിയിലേക്ക് 
ക്ഷണിച്ചതും ഇതിനിടെ വാർത്തയായിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ എന്തും വിളിച്ചു പറയുന്ന മുരളീധരനെ അനുനയിപ്പിച്ചു നിർത്തിയില്ലെങ്കിൽ അത് പാർട്ടിയ്ക്ക് തിരിച്ചടിയാവും എന്ന ഉൾഭയവും കോൺഗ്രസ് നേതൃത്വത്തിനുണ്ട്.

മുരളി കൂടെകൂടെ പിണങ്ങുന്നതും നിലപാടുകൾ മാറ്റിയും മറിച്ചും പറയുന്നതും പലപ്പോഴും നേതൃത്വത്തെ പ്രതിസന്ധിയിൽ ആക്കുന്നുമുണ്ട്.

Advertisment