Advertisment

ബിജെപിയെ മൂന്നാം സ്ഥാനത്തെത്തിക്കുകയെന്നതാണ് നയം; കേരള മണ്ണില്‍ അവര്‍ക്ക് നിലം തൊടാന്‍ കഴിയില്ല; കെ. കരുണാകരനെ സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല: തൃശൂരിലെ ദൗത്യം ഏറ്റെടുക്കുന്നുവെന്ന് കെ. മുരളീധരന്‍

പാര്‍ട്ടി ഏല്‍പിച്ച ദൗത്യം ഏറ്റെടുക്കുന്നുവെന്ന് തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. ബിജെപിയെ എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയെന്നതാണ് നയമെന്നും മുരളീധരൻ

New Update
k muraleedharan

തൃശൂര്‍: പാര്‍ട്ടി ഏല്‍പിച്ച ദൗത്യം ഏറ്റെടുക്കുന്നുവെന്ന് തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. ബിജെപിയെ എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയെന്നതാണ് നയമെന്നും മുരളീധരൻ പറഞ്ഞു.

ഇന്നലെയാണ് സീറ്റുമാറുന്നതിനെ കുറിച്ച് അറിഞ്ഞത്. നാളെ മുതൽ തൃശൂരിൽ പ്രചാരണം തുടങ്ങും.കേരള മണ്ണില്‍ അവര്‍(ബിജെപി)ക്ക് നിലം തൊടാന്‍ കഴിയില്ല.  കരുണാകരനെ സംഘികൾക്ക് വിട്ടുകൊടുക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment