/sathyam/media/media_files/cOHqaub6pFJZCQThxhbb.jpg)
തൃശൂർ: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയെ സമ്മർദത്തിലാക്കി തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്ന താൻ പാർട്ടി കമ്മറ്റികളിൽ പങ്കെടുക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
സാധാരണ പ്രവർത്തകനായി തുടരും. തൃശൂരിൽ എന്തോ മലമറിക്കാനായി കൊണ്ടുവന്നതെന്ന് പറഞ്ഞ് പാർട്ടി നേതൃത്വം തന്നെ തൃശൂരിലേക്ക് കൊണ്ടുവന്നതെന്നും മുരളീധരൻ ആരോപിക്കുന്നുണ്ട്.
നഷ്ടമായ പാർട്ടി വോട്ടുകൾ കുറച്ച് ബിജെപിയിലേക്ക് പോയി എന്നു മുരളിധരൻ ആരോപിക്കുന്നു. തോൽവിയിൽ ആരെയും കുറ്റം പറയുന്നില്ലെങ്കിലും നേതൃത്വത്തോടുള്ള അസ്വാരസ്യം പറയാതെ പറയുകയാണ് മുരളി.
തൽക്കാലം സ്വന്തം നാട്ടിൽ രാശിയില്ലെന്ന് പറഞ്ഞു വയ്ക്കുന്ന മുരളിധരൻ ഇനി തൃശൂരിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിക്കുകയാണ്. പാർട്ടിക്ക് വേണ്ടി ബലിയാടായ തനിക്ക് സംഘടനാ പദവി നൽകണം എന്ന് തന്നെ മുരളി പറഞ്ഞു വയ്ക്കുന്നുണ്ട്.