/sathyam/media/media_files/2026/02/27/k-muralidharan-veena-george-2-2026-02-27-20-37-24.jpg)
തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് സി.പി.എം അക്രമം അഴിച്ചുവിടുകയാണെന്നും കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും കെ. മുരളീധരൻ മുന്നറിയിപ്പ് നൽകി.
കരിങ്കൊടി പ്രതിഷേധങ്ങൾ തുടരുമെന്നും ക്രമസമാധാനം പാലിക്കൽ കോൺഗ്രസിന്റെ മാത്രം ബാധ്യതയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷമായ പരിഹാസമാണ് അദ്ദേഹം ഉയർത്തിയത്. ആരോഗ്യ മന്ത്രിയെന്ന നിലയിൽ പരാജയമാണെങ്കിലും നടി എന്ന നിലയിൽ മികച്ച 'പെർഫോമൻസ്' ആണ് മന്ത്രി നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തും മന്ത്രി ഇത്തരത്തിൽ 'കോളർ' ധരിച്ച് സഹതാപം പിടിച്ചുപറ്റാൻ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ് പ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us