/sathyam/media/media_files/2025/08/11/806fa29e-cfe7-4307-832c-ac844af28114-2025-08-11-20-55-59.jpg)
കുന്നംകുളം: കേരളത്തിലെ പ്രവാസികളെ വിമാന കമ്പനികൾ ചൂഷണം ചെയ്യുകയാണെന്നും, സ്വന്തമായ വിമാന കമ്പനി ഇല്ല എന്ന കാരണം പറഞ്ഞ് സർക്കാരുകളും ഇവരെ കയ്യൊഴിയുകയാണെന്ന് മുൻ എം.പി കെ.മുരളീധരൻ പറഞ്ഞു.
ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
/filters:format(webp)/sathyam/media/media_files/2025/08/11/a176113e-1f0c-4b9d-a823-9234e29add23-2025-08-11-20-55-59.jpg)
ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തുന്ന പല കമ്പനികളും വലിയ സാമ്പത്തിക നഷ്ടത്തിലാണ്. അത് പരിഹരിക്കുന്നതിനായി വിമാന കമ്പനികൾ ചൂഷണം ചെയ്യുന്നത് മലയാളികളെയാണ്.
അമിതമായ വിമാനക്കൂലി കാരണം മലയാളികൾക്ക് പല സന്ദർഭങ്ങളിലും കുടുംബസമേതം നാട്ടിലെത്താൻ കഴിയാത്ത അവസ്ഥയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
/filters:format(webp)/sathyam/media/media_files/2025/08/11/52aaaabe-e119-4448-b5cb-4bcf5d6ad3b8-2025-08-11-20-55-59.jpg)
പ്രവാസികൾ നാടിനായി ചെയ്യുന്ന സേവനങ്ങൾ ഏറെ മഹത്തരമാണെന്നും, അവരെ ചേർത്തു നിർത്താനുള്ള ഉത്തരവാദിത്വം നാട് ഒരുമിച്ച് ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ കൗൺസിലറും ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ടുമായ ലെബീബ് ഹസ്സൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, പെൻക്കോ ബക്കർ, ഷെമീർ ഇഞ്ചിക്കാലയിൽ എന്നിവർ സംസാരിച്ചു. കുന്നംകുളം സ്വദേശികളായ നിരവധി പ്രവാസി പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us