Advertisment

ഇപിയെ ജാവദേക്കറിനടുത്തേക്കയച്ചത് മുഖ്യമന്ത്രി, ആ ചർച്ചയിലാണ് പൂരം കലക്കാൻ തീരുമാനമുണ്ടായത്, സംഘിയെ ഡൽഹിക്ക് അയക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്; അന്വേഷണ കമ്മീഷൻ വലിയ കോമഡി, ഹെഡ് മാഷെ കുറിച്ച് അന്വേഷിക്കാൻ പ്യൂണിനെ ചുമതലപ്പെടുത്തിയത് പോലെ ആയെന്ന് മുരളീധരൻ

ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. എന്ത് ഉത്തരം ലഭിക്കുമെന്ന് അറിയില്ല

New Update
muralidharan

തൃശ്ശൂർ: തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയാണെന്ന് കെ മുരളീധരൻ. സംഘിയെ ഡൽഹിക്ക് അയക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

Advertisment

അതിന്റെ ഭാഗമായാണ് പോലീസിനെ ഉപയോഗിച്ച് പൂരം കലക്കിയത്. ഇപി ജയരാജനെ ജാവേദ്കറിനടുത്തേക്ക് അയച്ചത് മുഖ്യമന്ത്രിയാണ്. സ്വർണക്കടത്ത് അടക്കമുള്ള കാര്യങ്ങളിൽ ഒത്തുതീർപ്പിനായിരുന്നു അത്

ആ ചർച്ചയിലാണ് പൂരം കലക്കാൻ തീരുമാനമുണ്ടായത്. പിന്നാലെയാണ് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിൽ പൂരം കലക്കാൻ പ്ലാനിട്ടത്. എല്ലാം ചേർത്ത് വായിച്ചാൽ അതിന് ഉത്തരമാണ് തൃശ്ശൂരിലെ ബിജെപിയുടെ ജയം. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. എന്ത് ഉത്തരം ലഭിക്കുമെന്ന് അറിയില്ല

കേരളാ പോലീസ് ക്രിമിനലുകളെ കൊണ്ട് നിറഞ്ഞു. ഭരണകക്ഷി എംഎൽഎ തന്നെ ഇത് സമ്മതിച്ചു. പക്ഷേ അന്വേഷണ കമ്മീഷൻ വലിയ കോമഡിയാണ്. ഹെഡ് മാഷെ കുറിച്ച് അന്വേഷിക്കാൻ പ്യൂണിനെ ചുമതലപ്പെടുത്തിയത് പോലെ ആയെന്നും മുരളീധരൻ പരിഹസിച്ചു.

 

Advertisment