തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തൊഴിലാളി ക്ഷേമനിധി പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കുടിശിക ഈ സാമ്പത്തിക തന്നെ വര്‍ഷം കൊടുത്തുതീര്‍ക്കുമെന്നും നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസിന് ധനമന്ത്രി മറുപടി നല്‍കി.
വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ ഏകീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കുടിശിക വന്ന സാഹചര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
എം വിന്‍സന്റ് എംഎല്‍എയാണ് പ്രമേയം അവതരിപ്പിച്ചത്. തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്ക് വേണ്ടി ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് മറുപടി നല്‍കിയത്. യുഡിഎഫ് ഭരണകാലത്തെ കുടിശ്ശിക ഉള്‍പ്പെടെ കൊടുത്തത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണെന്ന് ധനമന്ത്രി സഭയില്‍ മറുപടി നല്‍കി.
കുടിശ്ശിക ഈ സാമ്പത്തിക വര്‍ഷം തന്നെ കൊടുത്ത് തീര്‍ക്കും.ക്ഷേമ നിധി പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ ഏകീകരിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആവശ്യം.
കുടിശിക കൊടുത്ത് തീര്‍ക്കുമെന്നത് ബജറ്റില്‍ തന്നെ പ്രഖ്യാപിച്ചതാണെന്ന മന്ത്രി കെ എന്‍ ബാലഗോപാലിന്റെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.