New Update
/sathyam/media/media_files/vDjJTBHAGhgJrHFYozgJ.jpg)
തിരുവനന്തപുരം: എല്ലാ ഭരണകാലത്തും അമ്പലക്കള്ളന്മാര്‍ ഉണ്ടായിട്ടുണ്ടെന്നും കൃത്യമായ രീതിയില്‍ അന്വേഷണം നടക്കണമെന്നും കെ രാധാകൃഷ്ണന്‍ എംപി.
Advertisment
താൻ ദേവസ്വം മന്ത്രിയായ കാലത്തും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും അന്ന്, കൃത്യമായ രീതിയില്‍ അന്ന് നടപടി സ്വീകരിച്ചുവെന്നും കുറ്റക്കാരെ ഇടത് സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു.
തെറ്റായ രീതികളെ സര്‍ക്കാര്‍ അനുകൂലിക്കില്ലെന്നും പ്രതിപക്ഷം ഒരു വിഷയം വന്നാല്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ശ്രമിക്കുന്നുവെന്നും കെ രാധാകൃഷ്ണന്‍ എംപി കൂട്ടിച്ചേര്‍ത്തു.