/sathyam/media/media_files/FblbcGOshxFnp7KtKuuB.jpg)
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ട ഉദ്ഘാടന ചടങ്ങിൽ ടി. സിദ്ദിഖ് എം.എൽ.എയെ ഒരു വിഭാഗം കൂക്കിവിളിച്ച സംഭവം രാഷ്ട്രീയ വിവാദമായി.
എം.എൽ.എയെ കൂകിയത് ശരിയായില്ലെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. എന്നാൽ ഇതിൽ ആസൂത്രിതമായ നീക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കൂവിയത് മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് തിരുത്തിക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചു. വീട് നൽകുന്നത് രാഷ്ട്രീയവൽക്കരിക്കുന്നത് തോന്ന്യാസമാണെന്നും കൂലിക്ക് എടുത്തവരാണ് എം.എൽ.എയെ അപമാനിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ചികിത്സാ സഹായം ഉൾപ്പെടെയുള്ള പല കാര്യങ്ങളും ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറി ടി. സിദ്ദിഖിന്റെ പേര് പരാമർശിച്ചപ്പോഴും അദ്ദേഹം പ്രസംഗിക്കുമ്പോഴുമാണ് സദസ്സിൽ നിന്ന് പ്രതിഷേധം ഉയർന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us