പുനരധിവാസത്തില്‍ ആശങ്ക വേണ്ട: റവന്യൂ മന്ത്രി കെ രാജന്‍

65 ക്വാര്‍ട്ടേഴ്‌സുകള്‍ ഇപ്പോള്‍ റെഡിയാണ്. 34 എണ്ണം തയ്യാറാക്കുന്നുണ്ട്. പുനരധിവസിപ്പിക്കേണ്ട ആളുകളെക്കുറിച്ചുള്ള കണക്കുകള്‍ ഇപ്പോള്‍ തയ്യാറാക്കുന്നുണ്ട്.

New Update
k rajan Untitledcha

കല്‍പറ്റ: വയനാട് ദുരന്തത്തിലെ ദുരിതബാധിതര്‍ക്കുള്ള പുനരധിവാസത്തില്‍ സര്‍ക്കാരിന് കൃത്യമായ ധാരണയുണ്ടെന്നും അക്കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാമത്തെ ഘട്ടം സ്‌കൂളിലേക്ക് മാറ്റുക എന്നുള്ളതാണ്. ഇവരില്‍ ബന്ധുവീടുകളിലേക്കും മാറുന്നവരെയും മാറിയവരെയും ഒഴിവാക്കിയാല്‍ ബാക്കിയുള്ളവരെ താത്ക്കാലികമായി ലഭ്യമായ വാടകവീടുകളിലും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളിലും കൃത്യമായ ഉപകരണങ്ങളോടെ തന്നെ പുനരധിവസിപ്പിക്കാന്‍ തന്നെയാണ് തീരുമാനം.

Advertisment

65 ക്വാര്‍ട്ടേഴ്‌സുകള്‍ ഇപ്പോള്‍ റെഡിയാണ്. 34 എണ്ണം തയ്യാറാക്കുന്നുണ്ട്. പുനരധിവസിപ്പിക്കേണ്ട ആളുകളെക്കുറിച്ചുള്ള കണക്കുകള്‍ ഇപ്പോള്‍ തയ്യാറാക്കുന്നുണ്ട്. ലഭ്യമായ സ്ഥലങ്ങളിലേക്കായിരിക്കും ആദ്യം ആളുകളെ മാറ്റുക. അവരില്‍ തന്നെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭാസത്തിനും മുന്ഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. ആഗസ്റ്റ് മാസത്തില്‍ തന്നെ ക്യാംപുകളില്‍ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം സര്‍ക്കാര്‍ ഉറപ്പുവരുത്തും. അതിന്റെ വാടക സര്‍ക്കാര്‍ നിശ്ചയിച്ച് കൊടുക്കും. ക്യംപിലുള്ളവര്‍ സ്വന്തം നിലയ്ക്ക് വീടന്വേഷിച്ച് ബുദ്ധിമുട്ടേണ്ടന്നും മന്ത്രി അറിയിച്ചു.

Advertisment