വയനാട് ദുരന്തം; ചാലിയാറിലെ മണല്‍ത്തിട്ടകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തുമെന്ന് മന്ത്രി കെ രാജന്‍

ദുഷ്‌കരമായ സാഹചര്യങ്ങളിലേക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ സ്വയം തിരച്ചിലിന് പോകരുത്. അധികൃതരുടെ അനുവാദത്തോടെ മാത്രമേ ഈ മേഖലകളിലേക്ക് പോകാന്‍ പാടുള്ളൂവെന്നും മന്ത്രി പറഞ്ഞു.

New Update
k rajan Untitledcha

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ചാലിയാറിലെ മണല്‍ തിട്ടകള്‍ കേന്ദ്രീകരിച്ച് വിശദമായ തിരച്ചില്‍ നടത്തുമെന്ന് മന്ത്രി കെ രാജന്‍. തിരച്ചിലിനെ സംബന്ധിച്ച് മലപ്പുറത്ത് ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നാളെ തിരച്ചിലിന്റെ ഒരു ഘട്ടം മാത്രമാണ് അവസാനിക്കുന്നത്. ദുഷ്‌കരമായ സാഹചര്യങ്ങളിലേക്ക് സന്നദ്ധ പ്രവര്‍ത്തകര്‍ സ്വയം തിരച്ചിലിന് പോകരുത്. അധികൃതരുടെ അനുവാദത്തോടെ മാത്രമേ ഈ മേഖലകളിലേക്ക് പോകാന്‍ പാടുള്ളൂവെന്നും മന്ത്രി പറഞ്ഞു.

Advertisment

മുല്ലപ്പെരിയാര്‍ ഡാം നിലവില്‍ ആശങ്ക വേണ്ടെന്നും കെ രാജന്‍ അറിയിച്ചു. ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയുടെ ഓഫീസും മറ്റു അധികൃതരും നല്‍കുന്ന മുന്നറിയിപ്പുകള്‍ മാത്രം കണക്കിലെടുക്കുക. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ലൈക്കും ഷെയറുമാണ് ലക്ഷ്യം. പലരും 2018ലെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്ററുകള്‍ വീണ്ടും പങ്കുവെച്ച് ആശങ്ക ഉണ്ടാക്കുന്നു. വ്യാജപ്രചാരണം നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.

Advertisment