എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും രേഖ എന്ന ആശയവുമായാണ് റവന്യു വകുപ്പിന്റെ മുന്നേറ്റം. കേരളത്തിന്റെ മുന്നില്‍ ഒന്ന് ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായതായും റവന്യൂ മന്ത്രി കെ രാജന്‍

എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും രേഖ എന്ന ആശയവുമായാണ് കേരളത്തിന്റെ റെവന്യു വകുപ്പ് മുന്നോട്ട് പോകുന്നതെന്ന് റവന്യൂ മന്ത്രി കെ രാജന്‍

New Update
k rajan minister

തിരുവനന്തപുരം: എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും രേഖ എന്ന ആശയവുമായാണ് കേരളത്തിന്റെ റെവന്യു വകുപ്പ് മുന്നോട്ട് പോകുന്നതെന്ന് റവന്യൂ മന്ത്രി കെ രാജന്‍. റെവന്യൂ ദിനാഘോഷവും പുരസ്‌കാര വിതരണവും നടക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.


Advertisment

ഒരു ലക്ഷത്തിലധികം പട്ടയങ്ങള്‍ ഇതിനോടകം തന്നെ റവന്യൂ വകുപ്പ് വിതരണം ചെയ്തിട്ടുണ്ട്. 5 ലക്ഷത്തിലധികം പട്ടയം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തില്‍ റവന്യു വകുപ്പ് മുന്നോട്ട് പോകുന്നുവെന്നും മന്ത്രി പറഞ്ഞു.


കേരളത്തിന്റെ മുന്നില്‍ ഒന്ന് ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായതായും എല്ലാ രംഗത്തും കേരളം ലോകത്തിന് മുന്നില്‍ ശ്രദ്ധേയമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ലഭിക്കുന്ന പ്രോപ്പര്‍ട്ടി കാര്‍ഡ് വിതരണം ചെയ്യുമെന്നും ചടങ്ങില്‍ മന്ത്രി അറിയിച്ചു.


വയനാട് ദുരന്തം ഉണ്ടായ സമയം മുതല്‍ ആവിശ്യമായ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി നല്‍കിയിരുന്നു. പുനരധിവാസത്തിനായുള്ള നടപടികള്‍ കൃത്യമായി മുന്നോട്ട് പോകുന്നു. 


കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുള്ള സഹായം പോലും നല്‍കുന്നില്ല. ദുരന്തബാധിതരായ അവസാനത്തെ ആളെ പോലും പുനരധിവസിപ്പികത്തെ സര്‍ക്കാര്‍ ചുരം ഇറങ്ങില്ലെന്നും മന്ത്രി പറഞ്ഞു.

Advertisment