വയനാട്: അട്ടമല ഉള്‍പ്പെടെ അഞ്ച് പോയിന്റുകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചിലെന്ന് മന്ത്രി കെ രാജന്‍. പഞ്ചായത്ത് മെമ്പര്‍ നൂറുദ്ധീന്‍ ഭക്ഷണം ആവശ്യപ്പെട്ട ഇടത്തേക്ക് ഭക്ഷണമെത്തിച്ചു.
വിലപ്പെട്ട വസ്തുക്കള്‍ അതാത് ആളുകളെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കും. രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും കെ രാജന്‍ പറഞ്ഞു.
ബെയ്‌ലി പാലം 70% പൂര്‍ത്തിയായതായി ആര്‍മി അറിയിച്ചു. പണി ഉച്ചയോടെ പൂര്‍ത്തിയാകുമെന്ന് ആര്‍മി പറഞ്ഞു. ദുരന്ത മേഖലകളില്‍ ആര്‍മി രണ്ട് വട്ടം പരിശോധന നടത്തി.
ഒഴുക്ക് കൂടിയതിനാല്‍ കയര്‍ കെട്ടിയുള്ള പാലം ഉപേക്ഷിച്ചു. ഭാരമേറിയ ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ പാലം ഉപയോഗിക്കാം. ഉച്ചയോടെ ഹിറ്റാച്ചികള്‍ പാലത്തിലൂടെ അപ്പുറത്തെത്തിക്കും.