തിരുവനന്തപുരം: നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് റവന്യു മന്ത്രി കെ രാജന്‍. അദ്ദേഹത്തിന്റെ മരണത്തിന് കാരണക്കാരായ കുറ്റക്കാരെ വെറുതെവിടില്ലന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യൂ ജോയിന്‍ കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. സമഗ്രമായ അന്വേഷണം ആണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഇത് നവീന്‍ ബാബുവിന്റെ മാത്രം വിഷയമല്ല, റവന്യൂ കുടുംബത്തിന്റെ വിഷയമാണ്. കുറ്റക്കാരെ വെറുതെവിടില്ലെന്നും മന്ത്രി പറഞ്ഞു.
ക്രൈം അല്ല റവന്യൂ വകുപ്പ് അന്വേഷിക്കുന്നത്. ഫയല്‍ നീക്കത്തിലെ നടപടിക്രമങ്ങള്‍ ഉള്‍പ്പെടെ ആണ് അന്വേഷിക്കുന്നത്. പൊലീസ് അന്വേഷണം റവന്യൂ വകുപ്പ് പരിധിയില്‍ ഉള്ളതല്ല.
പി പി ദിവ്യയ്ക്ക് എതിരെയുള്ള പൊലീസ് അന്വേഷണത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല പറഞ്ഞ മന്ത്രി ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി.