'അന്‍വറിനെപ്പോലെ ഒരാളെ കിട്ടുന്നത് അസറ്റല്ലേ?'; മുന്നണിക്കകത്ത് അന്‍വര്‍ ഉണ്ടാകുമെന്നതില്‍ സംശയം വേണ്ടെന്ന് കെ സുധാകരന്‍

ഘടകകക്ഷിയാക്കാനുള്ള തീരുമാനം ഇപ്പോള്‍ എടുക്കാനാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, എപ്പോള്‍ വേണമെങ്കിലും എടുക്കാം

New Update
K Sudhakaran

കണ്ണൂര്‍: പി വി അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. അദ്ദേഹത്തിന്റെ താല്‍പ്പര്യങ്ങള്‍ പരമാവധി സംരക്ഷിച്ചുകൊടുക്കാന്‍ ഞങ്ങള്‍ക്കെല്ലാം താല്‍പ്പര്യമുണ്ട്. 

Advertisment

അന്‍വറുമായി തനിക്ക് വ്യക്തിപരമായ ബന്ധമുണ്ട്. ആ ബന്ധം കൂടി ഉപയോഗിച്ച് സ്നേഹമസൃണമായ ഒരു റിലേഷന്‍ഷിപ്പ് ഐക്യജനാധിപത്യമുന്നണിയില്‍ അന്‍വറിനെ വെച്ചുകൊണ്ട് ഉണ്ടാക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു.


ഘടകകക്ഷിയാക്കാനുള്ള തീരുമാനം ഇപ്പോള്‍ എടുക്കാനാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, എപ്പോള്‍ വേണമെങ്കിലും എടുക്കാം. ആര്‍ക്കാ അതിന് തടസ്സമുള്ളത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തീരുമാനമെടുത്താല്‍ ആരാ എതിര്‍ക്കുന്നത് ? കെപിസിസി തീരുമാനമെടുത്താല്‍ ആരു ചോദ്യം ചെയ്യുമെന്ന് കെ സുധാകരന്‍ ചോദിച്ചു.

അന്‍വറിനെപ്പോലെ ഒരാളെ യുഡിഎഫിന് കിട്ടുന്നത് ഒരു അസ്സെറ്റ് അല്ലേയെന്നും സുധാകരന്‍ ചോദിച്ചു.

Advertisment