കണ്ണൂര്‍: കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്. കഴിവുകെട്ട ഭരണകൂടമാണ് സംസ്ഥാനത്തുള്ളതെന്ന് സുധാകരന് പ്രതികരിച്ചു.
ജയിലില്‍ നിന്ന് ഇയാള്‍ക്ക് രക്ഷപെടാന്‍ സഹായം ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കഴിവുകേടാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നും സുധാകരന് പറഞ്ഞു.
അതേസമയം തളാപ്പിലെ കാടുപിടിച്ച് ഉപേക്ഷിക്കപ്പെട്ടിരുന്ന കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന കിണറ്റിനുള്ളിൽനിന്നാണ് ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയിലായത്. ഇവിടെ ഇയാൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് ഇവിടെയെത്തിയത്.