ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/CQfTJqRK2NuF3aPhGO9G.jpg)
കണ്ണൂര്‍: തലശേരിയില്‍ ബോംബ് പൊട്ടി വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. തലശ്ശേരിയിൽ കഴിഞ്ഞ ദിവസം നടന്നത് അപൂർവ്വം കൊലകളിൽ ഒന്നാണെന്ന് സുധാകരന്‍ പറഞ്ഞു.
Advertisment
സിപിഎമ്മിന്റെ ആക്രമണത്തിൽ എത്ര ചെറുപ്പക്കാർ കൊല്ലപ്പെട്ടിരിക്കുന്നു. ഇപ്പോൾ മരിച്ചത് ചെറുപ്പക്കാരൻ അല്ലല്ലോ. അത് മെച്ചം എന്നേയുള്ളൂവെന്ന് സുധാകരന്‍ വിമര്‍ശിച്ചു.
''മുഖ്യമന്ത്രിക്ക് ആണത്തം ഉണ്ടോ. അവൻ വെട്ടിക്കൊന്ന ആളെത്രയാണ്. വെടിവെച്ചു കൊന്ന ആളുകള് എത്ര. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ. കെ സുധാകരന് ആ റെക്കോർഡ് ഇല്ല. സിപിഎമ്മിന്റെ ഓഫീസിൽ നിന്ന് ബോംബ് പിടിച്ചിട്ടുണ്ട്. ഞങ്ങളുടെ ഓഫീസിൽ നിന്നും പിടിച്ചിട്ടില്ല. വിവരം കെട്ടവനാണ് മുഖ്യമന്ത്രി''-സുധാകരന്‍ പറഞ്ഞു.