'ആ വാക്ക് എന്റെ ജീവിതത്തില്‍ എവിടെയും ഉപയോഗിച്ചിട്ടില്ല; മാധ്യമങ്ങളോട് മര്യാദകേടാണ് കാണിക്കുന്നതെന്ന് പറഞ്ഞത് വളച്ചൊടിച്ചു; സതീശനും ഞാനും തമ്മില്‍ നല്ല സൗഹൃദം' ! വിവാദങ്ങളില്‍ പ്രതികരിച്ച് കെ. സുധാകരന്‍

മാധ്യമങ്ങളോട് മര്യാദകേടാണ് കാണിക്കുന്നതെന്ന് പറഞ്ഞത് വളച്ചൊടിച്ചെന്നും സത്യാവസ്ഥ പുറത്തുവരണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നല്ല സൗഹൃദത്തിലാണെന്നും സുധാകരന്‍ വ്യക്തമാക്കി

New Update
k sudhakaran press meet

ആലപ്പുഴ: വാർത്താസമ്മേളന വിവാദം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും അസഭ്യപ്രയോഗം നടത്തിയിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മാധ്യമങ്ങളോട് മര്യാദകേടാണ് കാണിക്കുന്നതെന്ന് പറഞ്ഞത് വളച്ചൊടിച്ചെന്നും സത്യാവസ്ഥ പുറത്തുവരണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നല്ല സൗഹൃദത്തിലാണെന്നും സുധാകരന്‍ വ്യക്തമാക്കി.

Advertisment

സുധാകരന്‍ പറഞ്ഞത്:

''എനിക്ക് തന്നെ അറിയില്ല എന്താണ് സംഭവിച്ചതെന്ന്. എന്റെ ജീവിതത്തില്‍ ഇതുപോലെ ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷേ, അതിന്റെ പിറകെ പോയിട്ടില്ല. ഈ സംഭവം സതീശനും ഞാനും തമ്മിലുള്ള തര്‍ക്കമല്ല. തര്‍ക്കത്തിന് ഒരു കാരണവുമില്ല. ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദത്തിലാണ്. ആ വാക്ക് എന്റെ ജീവിതത്തില്‍ എവിടെയും ഉപയോഗിക്കാത്ത വാക്കാണ്. ഇന്ന് വരെ ഒരു സ്ഥലത്തും ആ വാക്ക് ഉപയോഗിച്ചിട്ടില്ല. ഞാന്‍ ആ വാക്ക് ഉപയോഗിച്ചെന്ന ആക്ഷേപം മനപ്രയാസമുണ്ടാക്കി. മാധ്യമങ്ങള്‍ക്ക് വേണ്ടിയാണ് പറഞ്ഞത്. മാധ്യമങ്ങളോട് ഒരു മര്യാദകേടാണ് കാണിക്കുന്നതെന്ന് പറഞ്ഞിരുന്നു. അത് വളച്ചൊടിച്ചു. സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആഗ്രഹമുണ്ട്. ആ വഴി ഞാന്‍ ശ്രമിക്കും''

Advertisment