Advertisment

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സിപിഎമ്മിനെ എങ്ങനെ ബാധിക്കുന്നുവെന്ന് മുന്‍കൂര്‍ പരിശോധന നടത്തി, കുറ്റവാളികളില്‍ ഏറെയും സിപിഎം ബന്ധമുള്ളവര്‍; യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തിയില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.സുധാകരന്‍

മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനും സമാന ആരോപണം നേരിട്ടയാള്‍ ആണ്. മുഖം നോക്കിയാണ് നടപടിയെടുക്കുന്നത്.

New Update
k sudhakaran-5

തിരുവനന്തപുരം:  ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സിപിഎമ്മിനെ എങ്ങനെ ബാധിക്കുന്നുവെന്ന് മുന്‍കൂര്‍ പരിശോധന നടത്തിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കുറ്റവാളികളില്‍ ഏറെയും സിപിഐഎം ബന്ധമുള്ളവരാണ്.

Advertisment

മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനും സമാന ആരോപണം നേരിട്ടയാള്‍ ആണ്. മുഖം നോക്കിയാണ് നടപടിയെടുക്കുന്നത്. മറച്ചു വെച്ചിരിക്കുന്ന പേജുകളില്‍ ഒരുപാട് വിവരങ്ങളുണ്ട്. 

യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തിയില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

Advertisment