Advertisment

താന്‍, തന്റെ കുടുംബം, തന്റെ സമ്പത്ത് അത് മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം; കേരളത്തില്‍ പ്രക്ഷോഭത്തിന്റെ തീച്ചുളയില്‍ ഈ സര്‍ക്കാരിനെ ചുട്ടുകരിക്കണം; മനുഷ്യ ജീവന്റെ ഹൃദയത്തുടിപ്പ് മനസ്സിലാക്കാത്ത ഭീകരജീവിയാണ് പിണറായി വിജയനെന്ന് കെ സുധാകരന്‍

പൊലിസുകാരുടെ തോന്നിവാസം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം.

New Update
k sudhakaran speaks

തിരുവനന്തപുരം: മനുഷ്യ ജീവന്റെ ഹൃദയത്തുടിപ്പ് മനസ്സിലാക്കാത്ത ഭീകരജീവിയാണ് പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.ഈ മുഖ്യമന്ത്രിയെ ജനം അടിച്ചുപുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment

ഇതിനുമുന്‍പ് നിരവധി എല്‍ഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നിട്ടുണ്ട്. ആ ഭരണത്തെയൊന്നും ഇതുപോലെ കോണ്‍ഗ്രസുകാര്‍ അപലപിച്ചിട്ടുമില്ല, വിമര്‍ശിച്ചിട്ടുമില്ല. അവരൊക്കെ സാധാരണക്കാരന്റെ വികാരം ഉള്‍ക്കൊണ്ടവരായിരുന്നു.

താന്‍, തന്റെ കുടുംബം, തന്റെ സമ്പത്ത് അത് മാത്രമാണ് പിണറായിയുടെ ലക്ഷ്യം. ഈ മുഖ്യമന്ത്രിയുടെ ഭരണമാറ്റം നാടിന് അനിവാര്യമാണ്. ഒന്നുകില്‍ മുഖ്യമന്ത്രിയെ മാറ്റാന്‍ സിപിഎം തീരുമാനിക്കണം. അല്ലെങ്കില്‍ പൊതുജനം അതിന് തയ്യാറാകുമെന്ന് സുധാകരന്‍ പറഞ്ഞു

വരുംദിവസങ്ങളില്‍ കേരളത്തില്‍ പ്രക്ഷോഭത്തിന്റെ തീച്ചുളയില്‍ ഈ സര്‍ക്കാരിനെ ചുട്ടുകരിക്കണം. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയത് അവകാശ സമരമാണ്. തന്റെ കുട്ടികളെ പൊലീസ് വളഞ്ഞു വച്ച് കൈയും തലയും അടിച്ചു പൊട്ടിയ്ക്കുകയാണ്. 

പൊലിസുകാരുടെ തോന്നിവാസം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം. ചക്കിക്കൊത്ത ചങ്കരന്‍ എന്ന പോലെയാണ് മുഖ്യമന്ത്രിക്കൊത്ത പൊലീസുകാര്‍. ഈ മുഖ്യമന്ത്രിയെ വച്ച് ഒരു ദിവസം മുന്നോട്ടുപോകാനാവില്ല.

അദ്ദേഹത്തെ പൊന്നുപോലെ കൊണ്ടുനടക്കുന്ന പൊലീസുകാരാണ് അദ്ദേഹത്തിന്റെ ദൗര്‍ബല്യം. അദ്ദേഹത്തെ അങ്കിളെന്ന് വിളിച്ചിരുന്ന ഒരു എസ്പിക്കെതിരെ ബലാത്സംഗ ആരോപണവുമായി യുവതി രംഗത്തെത്തിയെന്നും സുധാകരന്‍ പറഞ്ഞു.

Advertisment