യനാട്: ദ ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തില്‍ പറഞ്ഞതെല്ലാം മുഖ്യമന്ത്രി കൊടുത്തതുതന്നെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പി ആര്‍ ഏജന്‍സിയെ കുറ്റപ്പെടുത്തുന്നത് ശുദ്ധ കളവെന്നും മുഖ്യമന്ത്രി എന്തെല്ലാം കാര്യങ്ങള്‍ തള്ളിപ്പറയാറുണ്ടെന്നും അദ്ദേഹം ചോദിച്ചു.
1970 മുതല്‍ ബിജെപിയുമായി പിണറായിക്ക് സുദൃഢമായ ബന്ധമാണുള്ളത്. അദ്ദേഹത്തിന് സാമ്പത്തിക ലാഭമുണ്ട്. പല തവണ ജയിലില്‍ പോകാതെ രക്ഷപ്പെട്ടയാളാണ് മുഖ്യമന്ത്രിയെന്നും സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രി ബിജെപിയുടെ നിലപാട് ഏറ്റു പറയുകയാണ്. പി ശശിയെ പോലൊരാളെ വീണ്ടും എന്തിന് ഉന്നതസ്ഥാനത്ത് കൊണ്ടുവന്നു? പിണറായിയുടെ തലയ്ക്ക് വെളിവില്ല. ബുദ്ധി സ്ഥിരതയുള്ള ഒരാള്‍ പി ശശിയെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരുത്തില്ല. മുഖ്യമന്ത്രി സ്വത്തുണ്ടാക്കാന്‍ മാത്രം ശ്രമിക്കുകയാണ്.
നാടു വേണ്ട, കുടുംബം മതി എന്ന നിലയിലേക്ക് മുഖ്യമന്ത്രി എത്തി. മുഖ്യമന്ത്രി രാജിവെച്ചു പോകേണ്ട സമയം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.