കണ്ണൂര്‍: ഇപിയുടെ ആത്മകഥ വിവാദം കാലത്തിന്റെ കണക്കു ചോദിക്കലാണന്ന് കെ.പി.സി സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. കൊടുത്തത് കിട്ടും. സി പി എമ്മിന് കിട്ടിക്കൊണ്ടിരിക്കുകയാണ്.
പ്രസിദ്ധീകരണത്തെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധമെന്നും സുധാകരന്‍ പറഞ്ഞു. ഡിസി ബുക്‌സ് ഏറെ വിശ്വസ്തമായ സ്ഥാപനമാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയതിന്റെ പക ഇപിയ്ക്ക് ഇപ്പോഴും അടങ്ങിയിട്ടില്ല.
ഇ പി യുടെ പ്രസ്താവന തിരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടും. ഇപിയുടെ ചാട്ടം ബിജെപിയിലേക്ക് ആവാനാണ് സാധ്യതയെന്നും കെ സുധാകരന്‍ പറഞ്ഞു.