/sathyam/media/media_files/2025/11/09/swami-2025-11-09-21-24-27.jpg)
കൊച്ചി: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും കെ സുധാകരനെ മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ.
ആരോഗ്യ പ്രശ്നങ്ങളുടെ പേരിലാണ് കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയത്.
എന്നാല്‍ ദേശീയ അധ്യക്ഷനേക്കാള്‍ ആരോഗ്യം സുധാകരനുണ്ട്. സുധാകരന്‍ നേതൃസ്ഥാനത്ത് നിന്നും അര്‍ഹതപ്പെട്ട സ്ഥാനത്തുനിന്നും തഴയപ്പെട്ടു.
കെ സുധാകരന്‍ തഴയപ്പെട്ടത് എന്തുകൊണ്ടെന്ന് ചിന്തിക്കണം. അദ്ദേഹം പ്രതിനിധീകരിക്കുന്ന സമുദായം മുച്ചൂടും തഴയപ്പെടുകയാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/k59oizrYytadf6yb1MM2.jpg)
ഈഴവര്‍ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കവെ കെ സുധാകരനെ വേദിയിലിരുത്തിയായിരുന്നു പരാമര്‍ശം.
രണ്ടോ മൂന്നോ നേതാക്കന്മാര്‍ ചുറ്റുമിരുന്ന് ആര് കേരളത്തെ ഭരിക്കണം ഞാന്‍ ഭരിക്കണമോ നീ ഭരിക്കണമോ എന്ന ചര്‍ച്ച നടക്കുമ്പോള്‍ കെ സുധാകരനെപോലെയും വി എം സുധീരനെ പോലെയുമുള്ളവര്‍ തഴയപ്പെടുകയാണ്.
അര്‍ഹിക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്നും കെ സുധാകരന്‍ പിന്തള്ളപ്പെട്ടിരിക്കുന്നു.
ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് പറയുന്നു. എന്നാല്‍ ദേശീയ അധ്യക്ഷന്റെയും സുധാകരന്റെയും ആരോഗ്യത്തെയും പറ്റി ചിന്തിച്ചാല്‍ അദ്ദേഹം എന്തുകൊണ്ട് തഴയപ്പെട്ടുവെന്ന് മനസിലാകും.
/filters:format(webp)/sathyam/media/media_files/2025/11/07/congress-2025-11-07-21-58-19.png)
നാലുവര്‍ഷം മുമ്പ് രാഹുല്‍ഗാന്ധി ശിവഗിരിയില്‍ എത്തിയപ്പോള്‍ ഈഴവര്‍ നേരിടുന്ന അവഗണന ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കെ ബാബു മാത്രമായിരുന്നു അന്ന് സമുദായത്തില്‍ നിന്ന് എംഎല്‍എ ആയി ഉണ്ടായിരുന്നത്.
ഇപ്പോഴും നിരവധി പേര്‍ ശിവഗിരി മഠത്തിലേക്ക് വിളിക്കുന്നുണ്ട്. ഒരു വാര്‍ഡില്‍ പോലും മത്സരിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് അവരുടെ പരാതി. എല്ലാ സമുദായത്തിനും അര്‍ഹതപ്പെട്ടത് നല്‍കിയില്ലെങ്കില്‍ ഇനിയും പിന്തള്ളപ്പെടുമെന്നതില്‍ സംശയം വേണ്ട.
കേരളത്തിലെ ഭരണം ചില പ്രത്യേക സമുദായങ്ങളുടെ വൃത്തത്തില്‍ ചുറ്റിക്കറങ്ങുകയാണ്. രണ്ടോ മൂന്നോ നേതാക്കളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
അതേസമയം, ശിവഗിരി മഠാധിപതിയുടെ വിമര്‍ശനം അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമെന്നാണ് കെ സുധാകരന്റെ പ്രതികരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us