കലുങ്ക് സംവാദ വിവാദത്തിൽ സുരേഷ് ഗോപിക്ക് തുറന്ന പിന്തുണയുമായി കെ. സുരേന്ദ്രൻ. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുകയാണ് മര്യാദയെന്നും സുരേന്ദ്രൻ. പ്രതികരണം രാജീവ് ചന്ദ്രശേഖറിനുള്ള പരോക്ഷ വിമർശനം

New Update
SG_Surendran180925

തൃശൂർ: കലുങ്ക് സംവാദ പരിപാടിയെ ചുറ്റിപ്പറ്റിയ വിവാദത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് പിന്തുണ നൽകി കെ. സുരേന്ദ്രൻ. അതോടൊപ്പം തന്നെ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു.

Advertisment

“സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കണം. സാധാരണക്കാർക്ക് ഉപകാരമാവുന്ന കാര്യങ്ങൾ നേട്ടമാക്കാൻ മുഖ്യമന്ത്രി മുതൽ പ്രതിപക്ഷ നേതാവ് വരെ മുഴുവൻ രാഷ്ട്രീയ നേതാക്കളും സുരേഷ് ഗോപിയെ മാതൃകയാക്കണം. ഇനി സഹായിക്കാനാവുന്നില്ലെങ്കിൽ പോലും ഉപദ്രവിക്കാതെ ഇരിക്കുക തന്നെയാണ് മര്യാദ,” എന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

കലുങ്ക് സംവാദം പോലെയുള്ള ജനങ്ങളുമായി ഇടപെടുന്ന സുരേഷ് ഗോപിയുടെ പ്രവർത്തനങ്ങൾ ചിലർക്കു ചൊറിയുണ്ടാക്കുന്നത് സ്വാഭാവികമാണെന്നും, അത് പൊട്ടിയൊലിക്കുന്നതാണിപ്പോൾ കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment