മലപ്പുറം: എല്‍ഡിഎഫിന്റെ ബി ടീമായി കഴിഞ്ഞ 8 വര്‍ഷമായി യുഡിഎഫ് പ്രവര്‍ത്തിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തൃശൂരില്‍ സുരേഷ് ഗോപി വിജയിച്ചത് പൂരം കലക്കിയിട്ടല്ല ജനങ്ങളുടെ മനസ്സ് കീഴടക്കിയിട്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പൂരം കലക്കിയതില്‍ ബിജെപിക്ക് നേട്ടമുണ്ടെങ്കില്‍ രാജീവ് ചന്ദ്രശേഖര്‍ ജയിക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു.
മന്ത്രിമാരുടെ ടെലിഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ പോലും അന്വേഷണമില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാര്‍ എന്തുകൊണ്ട് പരിശോധിക്കുന്നില്ല?. മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ താവളമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ മറുപടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ജനങ്ങളുടെ മുന്നില്‍ വിവസ്ത്രനായെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.