ശബരിമല സ്വർണക്കൊള്ളയിൽ പുതിയ വഴിത്തിരിവ്. തെളിവ് നശിപ്പിക്കുന്നതിന് മുമ്പ് കടകംപള്ളി സുരേന്ദ്രനും പി.എസ്.പ്രശാന്തും അറസ്റ്റിലാകണമെന്ന് കെ. സുരേന്ദ്രൻ. പദ്മകുമാറിന്റെ അറസ്റ്റിലൂടെ സർക്കാരിന്റെ ഗൂഢനീക്കങ്ങൾ പുറത്തുവന്നെന്നും സുരേന്ദ്രൻ

New Update
k surendran

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്ത വി​ക്ക​റ്റ് ഉ​ട​ൻ വീ​ഴു​മെ​ന്ന് ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ൻ. എ.​പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്‌​റ്റോ​ടെ സ​ർ​ക്കാ​രും സി​പി​എം നേ​തൃ​ത്വ​വും ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന തെ​ളി​ഞ്ഞു.

Advertisment

തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നു മു​ൻ​പ് മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ​ന്തി​നെ​യും അ​റ​സ്‌​റ്റ് ചെ​യ്യാ​ൻ എ​സ്ഐ​ടി ത​യാ​റാ​വ​ണം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ​യും വി​ശ്വ​സ്‌​ത​നാ​യ അ​നു​യാ​യി​യാ​ണ് എ.​പ​ത്മ​കു​മാ​ർ.

പ​ല പേ​രു​ക​ൾ പ്ര​സി​ഡ​ന്‍റ് സ്ഥാനത്തേക്ക് പ​രി​ഗ​ണി​ച്ചെ​ങ്കി​ലും ക​ട​കം​പ​ള്ളി​യും മു​ഖ്യ​മ​ന്ത്രി​യും അ​തീ​വ താ​ൽ​പ​ര്യ​മെ​ടു​ത്താ​ണ് പ​ത്മ​കു​മാ​റി​നെ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​ക്കി​യ​ത്. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ സ​ർ​ക്കാ​രി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും കൈ​ക​ൾ ശു​ദ്ധ​മാ​ണെന്ന് പ​റ​യു​ന്ന​തി​ൽ ന്യാ​യ​മി​ല്ലെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Advertisment